താമരശ്ശേരി:ഈർപ്പോണ മഹല്ല്, സമ്പൂർണ്ണ ലഹരി മുക്ത മഹല്ല് എന്ന ലക്ഷ്യവുമായി ചെറിയ പെരുന്നാൾ ദിനത്തിൽ ലഹരി ഉപയോഗത്തിനെതിരെ പ്രതിജ്ഞയെടുത്തു. സമ്പൂർണ്ണ ലഹരിമുക്ത മഹല്ല് എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുമെന്ന് മഹല്ല് പ്രസിഡൻറ് മുത്തുക്കോയ തങ്ങൾ പ്രഖ്യാപനം നടത്തി. മഹല്ല് സെക്രട്ടറി എ കെ മുഹമ്മദ് മാസ്റ്റർ സ്വാഗതം പറഞ്ഞു .ജാഗ്രത സമിതി ചെയർമാൻ എം സി മുനീർ മാസ്റ്റർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മുഹമ്മദലി ദാരിമി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൗസർ മാസ്റ്റർ ,നവാസ് മാസ്റ്റർ , നൗഫൽ അഹ്സനി എന്നിവർ സംസാരിച്ചു കൺവീനർ സാലി മണ്ഡോത്തിങ്ങൽ നന്ദിപറഞ്ഞു.