കോഴിക്കോട്:കോഴിക്കോട് ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ഡ്രൈവർ ഷിബിൻ ബ്രത്തലൈസറിൽ കുടുങ്ങിയതിന്റെ ചുരുളഴിഞ്ഞു. ഹോമിയോ മരുന്ന് കഴിച്ചതിനാലാണ് ബ്രത്തലൈസർ ശബ്ദിച്ചതെന്ന് കണ്ടെത്തി.
ഹോമിയോ മരുന്ന് കഴിച്ചശേഷം തിരുവനന്തപുരത്ത് പരിശോധന നടത്തിയാണ് തെളിയിച്ചത്.ഒരു വർഷം മുൻപാണ് കെഎസ്ആർടിസി ഡ്രൈവർമാർക്കു ബ്രെത്തലൈസർ പരിശോധന ആരംഭിച്ചത്. ഇതിൽ ഒന്നിൽ കൂടുതൽ പോയിന്റ് രേഖപ്പെടുത്തിയാൽ തിരിവനന്തപുരത്തേക്കു റിപ്പോർട്ട് നൽകും. 6 മാസം സസ്പെൻഷനും പിന്നീടു സ്ഥലം മാറ്റവും ഇതിനെത്തുടർന്നുണ്ടാകും.