തൃശൂർ: സാധാരണ ഗതിയിൽ കെ.എസ്.ആർ ടി.സി ബസിൽ വച്ച് ദേഹാസ്വാസ്ഥ്യം വരുന്ന യാത്രക്കാരെ ഡ്രൈവറുടെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിക്കാറുണ്ട്. എന്നാൽ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് നെഞ്ച് വേദയനുഭവപ്പെട്ടപ്പോൾ യാത്രക്കാരൻ ബസോടിച്ച് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചു. ഇരിങ്ങാലക്കുട കെ.എസ്.ആർ ടി.സി ഡിപ്പോയിലെ ബസിലെ ഡ്രൈവർക്കാണ് ദേശീയ പാതയിലെ അത്താണിയിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഡ്രൈവർ ബസ് ഒതുക്കിയപ്പോഴാണ് ബസിലെ യാത്രക്കാരൻ ബസ് ഓടിച്ച് ആലുവ സി.എ. ഹോസ്പിറ്റലിലെത്തിച്ചത്.
ഇതിനിടെ, കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസമായി ഒന്നാം തീയതി ശമ്പളമെത്തി തുടങ്ങി. മാര്‍ച്ച് മാസത്തിലെ ശമ്പളം ഒറ്റത്തവണയായിട്ടാണ് വിതരണം ചെയ്തത്. ഇന്ന് തന്നെ ശമ്പള ഇനത്തിൽ 80 കോടി വിതരണം ചെയ്തെന്ന് പൂര്‍ത്തിയാക്കിയെന്ന് കെഎസ്ആർടിസി അറിയിച്ചു