മലപ്പുറം :പെരിന്തൽമണ്ണ വളപുരം ആലിക്കൽ ക്ഷേത്രകടവിന് സമീപം പുഴയിൽ യുവാവ് മുങ്ങിമരിച്ചു പൂക്കാടത്ത് വേലായുധൻ എന്ന മുരളിയാണ് മരണപ്പെട്ടത്. ചെമ്മലശ്ശേരി ആലിക്കൽ ക്ഷേത്രകടവിൽ അപകടത്തിൽ പെട്ട രണ്ട് കുട്ടികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ്ഇയാൾ അപകടത്തിൽപെട്ടത് . കൊപ്പം പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. ഭൗതിക ശരീരം മാലാപറമ്പ് MES മെഡിക്കൽ കോളേജ് മോർച്ചറിയിൽ ആണ് .അപകടത്തിൽപ്പെട്ട കുട്ടികളെ രക്ഷപ്പെടുത്തി.ഇന്നലെ വൈകുന്നേരമായിരുന്നു അപകടം.