കോഴിക്കോട്: മൊബൈൽ ഫോണുകളുടെയും ടാബ്‌ലെറ്റുകളുടെയും അമിത ഉപയോഗം (സ്ക്രീൻ ടെെം) കുട്ടികളിൽ മയോപിയ (ഹ്രസ്വദൃഷ്ടി) കൂടുന്നതായി പഠനം. ഡോക്ടർമാരും ആശുപത്രികളും അംഗങ്ങളായ 145 ഓളം അന്താരാഷ്ട്ര സംഘടനകൾ നടത്തിയ പഠനത്തിലാണ് ജനിതക കാരണങ്ങൾക്ക് പുറമെ സ്ക്രീൻ ടെെം ഹ്രസ്വദൃഷ്ടിയ്ക്ക് കാരണമാകുന്നതായി കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാന വനിതാ ശിശുവികസന വകുപ്പും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. രണ്ട് വർഷത്തിനിടെ 15,261 കുട്ടികളാണ് മയോപിയയ്ക്ക് ചികിത്സ തേടിയത്.ഡിജിറ്റൽ ഉപകരണങ്ങൾ അടുത്തുവച്ച് കാണുന്നത് കണ്ണിലും പുറത്തുമുള്ള പേശികളുടെ പ്രവർത്തനത്തിലും സമഞ്ജനാശക്തിയിലും (ഫോക്കസിംഗ് പവർ) വ്യത്യാസമുണ്ടാകുന്നു. കണ്ണിന്റെ വളർച്ചയെയും ബാധിക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ 2020ലെ കണക്കനുസരിച്ച് ലോക ജനസംഖ്യയിൽ 2.6 ബില്യൺ ആളുകൾക്കും കിഴക്കനേഷ്യൻ രാജ്യങ്ങളിൽ 80-90% യുവാക്കൾക്കും മയോപിയയുണ്ട്. കഴിഞ്ഞ പതിറ്റാണ്ടിൽ 11-15 വയസ് വരെയുള്ള കുട്ടികളിൽ മയോപിയ ഇരട്ടിച്ചെന്നാണ് കണക്ക്. 2050ൽ ഇത് 48 ശതമാനമാകുമെന്നാണ് ആശങ്ക. കാഴ്ച വികസിക്കുന്ന ഘട്ടത്തിൽ മയോപിയ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ കുറഞ്ഞ കാഴ്ച സ്ഥിരപ്പെടും (അംബ്ളിയോപിയ).ലക്ഷണങ്ങൾകണ്ണിന് ക്ഷീണം, വരൾച്ച, കണ്ണീരിന്റെ അളവിൽ വ്യത്യാസം, തലവേദന, കാഴ്ച മങ്ങൽ, കണ്ണുവേദന.
കാരണങ്ങൾ:ഡിജിറ്റൽ ഉപകരണങ്ങളുടെ അമിതോപയോഗംലോക്ക്ഡൗൺ കാലത്തെ ഓൺലെെൻ പഠനം, ജോലി ഡപ്രകൃതിദത്ത വെളിച്ചത്തിന്റെ ഉപയോഗക്കുറവ്