ആലപ്പുഴ-:നഗരത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്‌ളിലെ പ്ലസ് വൺ വിദ്യാർഥിനി പ്രസവിച്ച സംഭവത്തിൽ ഉത്തരവാദിയായ സഹപാഠി പിടിയിൽ.
ആലപ്പുഴ സൗത്ത് പൊലീസാണ് വിദ്യാർഥിനിയുടെ കൂട്ടുകാരനെ അറസ്റ്റ് ചെയ്തത്.ആലപ്പുഴ നഗരത്തിലെ ഒരു ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് പ്രസവിച്ചത്. 17 കാരിയായ വിദ്യാർഥിനി കഴിഞ്ഞ മാസം ഒരു ആൺകുഞ്ഞിനാണ് ജന്മം നൽകിയത്. പ്രസവ വിവരം അറിഞ്ഞതോടെ സഹപാഠിയായ 17കാരൻ സ്ഥലത്തുനിന്ന് മുങ്ങി.
ആലപ്പുഴ നഗരത്തിലുള്ള വിദ്യാർഥിനി സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. പോക്സോ നിയമം അനുസരിച്ചാണ് ഒളിവിൽ പോയ കൂട്ടുകാരനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.