ഗൂഡല്ലൂർ: തമിഴ്‌നാട് നീലഗിരി ഗൂഡല്ലൂരിൽ കടന്നൽ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കുറ്റ്യാടി ആയഞ്ചേരി സ്വദേശി സാബിർ ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുകൾക്കും കടന്നൽ കുത്തേറ്റു.
ഇവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുന്നാൾ ആഘോഷത്തിനായി ഗൂഡല്ലൂരിൽ എത്തിയതായിരുന്നു ഇവർ.