മേഘ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്

April 2, 2025, 9:51 p.m.

തിരുവനന്തപുരം∙ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഇന്റലിജൻസ് ബ്യുറോ (ഐബി) ഉദ്യോഗസ്ഥ മേഘ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. മേഘ കഴിഞ്ഞ വര്‍ഷം ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്തിയതിന്റെ രേഖകള്‍ ഉള്‍പ്പെടെ കുടുംബം കൈമാറിയിട്ടും സുകാന്തിനെതിരെ കേസെടുക്കാന്‍ പേട്ട പൊലീസ് തയാറായിട്ടില്ല. മേഘ മരിച്ച് പത്തു ദിവസം കഴിഞ്ഞിട്ടും അന്വേഷണം തുടരുകയാണെന്ന മറുപടി മാത്രമാണ് പൊലീസില്‍നിന്നു ലഭിക്കുന്നത്.

ഒളിവില്‍ കഴിയുന്ന ഐബി ഉദ്യോഗസ്ഥനായ സുകാന്തിനെ പിടികൂടാന്‍ പൊലീസ് സംഘം കൊച്ചിയിലും മലപ്പുറത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സുകാന്തിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. വിമാനത്താവളങ്ങള്‍ വഴി രാജ്യം വിടുന്നതു തടയാനാണു നടപടി. അന്വേഷണം തൃപ്തികരമാണെന്നാണ് മേഘയുടെ കുടുംബം പറയുന്നതെങ്കിലും സുകാന്തിനെതിരെ കേസ് എടുക്കാത്തതില്‍ അതൃപ്തിയുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ ലഭിക്കും. ഇതിനു ശേഷം ഡിജിപിയെ നേരിൽക്കണ്ട് പരാതി കൊടുക്കുന്നതുൾപ്പെടെയുള്ള തുടര്‍നടപടി ആലോചിക്കുമെന്നു കുടുംബാംഗങ്ങള്‍ പറഞ്ഞു.

മേഘ ഒരു കൂട്ടുകാരിക്കൊപ്പമാണ് ആശുപത്രിയിലെത്തി ഗര്‍ഭഛിദ്രം നടത്തിയതെന്നാണു പൊലീസ് കണ്ടെത്തിയത്. മേഘയുടെ ബാങ്ക് രേഖകള്‍ പരിശോധിച്ചപ്പോള്‍ ആശുപത്രിയില്‍ പണം നല്‍കിയതിന്റെ വിവരം ലഭിച്ചതിനെ തുടര്‍ന്നാണു കുടുംബം വിവരം പൊലീസില്‍ അറിയിച്ചത്. മേഘ ഗര്‍ഭഛിദ്രം നടത്തിയിരുന്നുവെന്ന് കുടുംബം അറിയുന്നതും അപ്പോള്‍ മാത്രമാണ്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരു സുഹൃത്തിനൊപ്പം മേഘ ആശുപത്രിയിലെത്തിയ വിവരം സ്ഥിരീകരിച്ചത്. മേഘയുടെ ബാഗില്‍നിന്ന് ഇതുമായി ബന്ധപ്പെട്ട മരുന്നിന്റെ കുറിപ്പടിയും കുടുംബത്തിനു ലഭിച്ചിരുന്നു. സുകാന്ത് മേഘയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നും മകളില്‍ നിന്നു പണം തട്ടിയെടുത്തുവെന്നും പിതാവ് മധുസൂദനന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മേഘയും സുകാന്തും തമ്മിലുള്ള അടുപ്പം അറിഞ്ഞ മാതാപിതാക്കള്‍ വിവാഹം നടത്താന്‍ തയാറാണെന്ന് അറിയിച്ചിരുന്നു. സുകാന്തിന്റെ കുടുംബവുമായി സംസാരിക്കാമെന്ന് പറഞ്ഞപ്പോള്‍ ഓരോ കാരണം പറഞ്ഞ് സുകാന്ത് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നു മേഘയുടെ കുടുംബാംഗങ്ങള്‍ പറയുന്നു. സുകാന്തിന്റെ പിതാവിന്റെ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ പറഞ്ഞാണ് നീട്ടിക്കൊണ്ടുപോയത്. ഇതോടെ എന്തെങ്കിലും തീരുമാനമാകുന്നതു വരെ ബന്ധം തുടരുന്നതിനെ മേഘയുടെ മാതാപിതാക്കള്‍ വിലക്കിയിരുന്നു. കുറച്ചുകൂടി സമയം വേണമെന്നാണ് മേഘ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതിനിടെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതാകാം മേഘയെ മരണത്തിലേക്കു നയിച്ചതെന്നാണു കരുതുന്നത്. മരണദിവസം രാവിലെയും മേഘ അമ്മയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഒരു തരത്തിലുള്ള പ്രശ്‌നങ്ങളുമുള്ളതായി മേഘ പറഞ്ഞിരുന്നില്ല.

ഈഞ്ചയ്ക്കല്‍ പരക്കുടിയില്‍ വാടകയ്ക്കു താമസിക്കുന്ന പത്തനംതിട്ട അതിരുങ്കല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട് റിട്ട. അധ്യാപകന്‍ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥ നിഷ ചന്ദ്രന്റെയും ഏകമകള്‍ മേഘയെ മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ മേല്‍പാലത്തിനു സമീപത്തെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വിമാനത്താവളത്തില്‍ നിന്നിറങ്ങിയ മേഘ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്‌സ്പ്രസിന് മുന്നിലാണ് ചാടിയത്. ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പ് പാളത്തിലൂടെ നടക്കുമ്പോള്‍ നാലു തവണയാണ് മേഘയും സുകാന്തുമായി സംസാരിച്ചതെന്ന് പൊലീസ് പറയുന്നു.

ഫോണ്‍ രേഖകള്‍ പരിശോധിക്കുമ്പോള്‍ എട്ടു സെക്കൻഡ് വീതം മാത്രമാണ് ഈ വിളികള്‍ നീണ്ടിട്ടുള്ളത്. ഈ ഫോണ്‍ വിളികള്‍ എന്തിനായിരുന്നുവെന്നും എന്തായിരുന്നു ലക്ഷ്യമെന്നുമാണ് പൊലീസ് തിരയുന്നത്. രാജസ്ഥാനിലെ ജോധ്പുരില്‍ നടന്ന ട്രെയിനിങ്ങിനിടെയാണ് സുകാന്തുമായി മേഘ അടുപ്പത്തിലാകുന്നത്. സൗഹൃദം പ്രണയമായി വളര്‍ന്നതിന് പിന്നാലെയുള്ള എട്ടുമാസക്കാലയളവില്‍ പലതവണ സുകാന്തിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടുണ്ട്. അപൂര്‍വമായി മാത്രമാണ് തിരികെ സുകാന്തിന്റെ അക്കൗണ്ടില്‍ നിന്നും പണം ഇട്ടിട്ടുള്ളതും. സുകാന്തിനെ കാണാന്‍ പലവട്ടം മേഘ കൊച്ചിയിലേക്ക് പോയിരുന്നു. സുകാന്ത് പലവട്ടം തിരുവനന്തപുരത്തും വന്നിട്ടുണ്ട്. എന്നാല്‍ യാത്രാ ചെലവുകള്‍ വഹിച്ചിരുന്നത് മേഘയായിരുന്നു. മേഘയ്ക്കുമേല്‍ കൂടുതല്‍ ഭീഷണിയും ചൂഷണവും നടന്നതായി സംശയിക്കുന്നതായും കുടുംബം പറയുന്നു. ഫൊറന്‍സിക് സയന്‍സ് കോഴ്‌സ് പൂര്‍ത്തിയാക്കിയ മേഘ ഒരു വര്‍ഷം മുന്‍പാണ് എമിഗ്രേഷന്‍ വിഭാഗത്തിലെ സെക്യൂരിറ്റി അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ചത്


MORE LATEST NEWSES
  • കൊണ്ടോട്ടിയിൽ ബോഡി ബിൽഡിംഗ് ചാംപ്യനെ മരിച്ച നിലയിൽ കണ്ടെത്തി
  • നഴ്സിംഗ് സീറ്റ്‌ തട്ടിപ്പ്; വേളം സ്വദേശി വിദ്യാർത്ഥിയും ഇര
  • കഞ്ചാവ് പിടികൂടുന്നതിനിടയിൽ പൊലീസുകാരന് കുത്തേറ്റു
  • സംസ്ഥാന സർക്കാരിനെതിരെയുള്ള രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു
  • സാമൂതിരി കെ സി ഉണ്ണിയനുജൻ രാജ അന്തരിച്ചു.
  • കഴുത്തിൽ ഷാൾ കുരുങ്ങി ആറ് വയസുകാരൻ മരിച്ചു
  • ഒമാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നിരവധി പേര്‍ക്ക് പരിക്ക്
  • വിദ്യാർത്ഥിയുടെ ജീവനെടുത്തത് ബസിന്റെ അമിതവേഗതയെന്ന് ദൃക്‌സാക്ഷികള്‍
  • പേരാമ്പ്രയിൽ ബസ് ബൈക്കിലിടിച്ചു വിദ്യാർത്ഥി മരിച്ചു
  • ഷഹബാസ് കൊലക്കേസ്; കുറ്റപരോപിതരുടെ ജാമ്യാപേക്ഷയിൽ വിധി പറയാനായി ഈ മാസം എട്ടിലേക്ക് മാറ്റി
  • സോപ്പ് നിർമാണ യന്ത്രത്തിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി
  • കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്
  • ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
  • ചുരത്തിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്
  • കോഴിക്കോട് മൂന്നര വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു.
  • വീടുവിട്ടിറങ്ങിയ യുവതിയെയും മക്കളെയും ഇന്ന് വളയം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കും.
  • കാണാതായ നിയമ വിദ്യാർത്ഥിയുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി
  • വെണ്ടോക്കും ചാലിൽ മാരക ആയുധവും കഞ്ചാവുമായി മൂന്നു പേർ പിടിയിൽ.
  • കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; എം ജി ശ്രീകുമാറിന് 25,000 രൂപ പിഴ
  • സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചത് വയനാട് സ്വദേശികള്‍
  • ഡ്രൈവർ മദ്യപിച്ചെന്ന് ആരോപിച്ച് ബസ് തടഞ്ഞ് നിർബന്ധിപ്പിച്ച് വൈദ്യപരിശോധന; മൂന്നുപേർ അറസ്റ്റിൽ
  • നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപ്, പ്രതിഫലം ഒന്നരക്കോടി: വെളിപ്പെടുത്തി പള്‍സർ സുനി
  • ആദിവാസി കുട്ടിയുടെ മരണം; ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക റിപ്പോർട്ട്
  • അൽ ഉലയിൽ റോഡപകടത്തിൽ രണ്ടു മലയാളികൾ അടക്കം അഞ്ചു പേർ മരിച്ചു.
  • വഖഫ് നിയമ ഭേ​ദ​ഗതി ബിൽ ലോക്സഭയിൽ പാസായി
  • ബ്രത്ത് അനലൈസർ നടപടി ക്രമങ്ങളിൽ മാറ്റം വരുത്തി കെഎസ്ആർടിസി
  • ഗൂഡല്ലൂരിൽ കടന്നൽ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു.
  • ബൈക്ക് ഇടിച്ച് പരിക്കേറ്റ കാൽ നടയാത്രക്കാരി മരിച്ചു
  • ഒന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടുപേർ പിടിയിൽ.
  • മലപ്പുറത്ത് പച്ചക്കറി കടയിൽ കഞ്ചാവും തോക്കുകളും; ഒരാൾ കസ്റ്റഡിയിൽ
  • മരണവാർത്ത
  • മരണവാർത്ത
  • തടയണ ഉപയോഗശൂനിമായി നശിക്കുന്നു.
  • പൂരപ്പറമ്പിൽ മദ്യം കുടിച്ച് അവശനിലയിൽ കണ്ടത് 15 വയസുള്ള കുട്ടികളെ; മദ്യം വാങ്ങി നൽകിയ യുവാവ് പിടിയിൽ
  • വഖഫ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; എതിർപ്പുമായി പ്രതിപക്ഷം
  • മുംബൈ വിമാനത്താവളത്തിലൂടെ കഞ്ചാവ് കടത്തിയ കോഴിക്കോട് സ്വദേശി പിടിയിൽ
  • പൗലോസ് നിരപ്പു കണ്ടത്തിൽ
  • ആദിവാസി ബാലൻ കസ്റ്റഡിയിലിരിക്കെ മരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം
  • പ്ലസ് വൺ വിദ്യാർഥിനി പ്രസവിച്ച സംഭവത്തിൽ സഹപാഠി പിടിയിൽ.
  • ഗതാഗതം തടസപ്പെടുത്തി റോഡിൽ പടക്കം പൊട്ടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ.
  • കെഎസ്ആർടിസി ബസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.
  • ഗതാഗതം തടസ്സപ്പെടുത്തി പാർക്ക് ചെയ്‌ത കാർ മാറ്റാൻ ആവശ്യപ്പെട്ട സ്വകാര്യ ബസ് ഡ്രൈവർക്ക് മർദ്ദനം.
  • കോഴിക്കോട് സ്വദേശി ഷാർജയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
  • കാഴ്ചകളയും മൊബൈൽ ഉപയോഗം കുട്ടികളിൽ മയോപിയ കൂടുന്നു
  • കണ്ണൂരില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം 11 പേർക്ക് പരിക്ക്.
  • വീരാജ്പേട്ട അപകടം മരണം മൂന്നായി
  • അമ്മയെ കുക്കറിന്റെ അടപ്പ് കൊണ്ട് തലയ്ക്കടിച്ച സംഭവം; മൂന്ന് പേർക്കെതിരെ കേസെടുത്തു
  • കൽപ്പറ്റയിൽ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും പണവുമായി യുവാവ് പിടിയിൽ
  • കൊടിഞ്ഞി തീപ്പിടുത്തം: രക്ഷാപ്രവർത്തനത്തിനിടെ രണ്ടു പേർക്ക് ഷോക്കേറ്റു
  • പുഴയിൽ വീണ കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു