വയനാട്: കൽപറ്റയിൽ ആദിവാസി കുട്ടി പൊലീസ് സ്റ്റേഷനിൽ ആത്മഹത്യ ചെയ്തതിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട്. . വയനാട് ജില്ലാ പൊലീസ് മേധാവി ഉത്തര മേഖലാ ഡിഐജിക്ക് റിപ്പോർട്ട് കൈമാറി. ഗോകുൽ ശുചിമുറിയിലേക്ക് പോകുമ്പോൾ കൃത്യമായി നിരീക്ഷണം നടന്നില്ലെന്നും, 18 വയസ്സുകാരനാക്കിയാണ് ഗോകുലിനെ കസ്റ്റഡിയിലെടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവ സമയത്ത് പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും റിപ്പോർട്ടിൽ വ്യക്തമാകുന്നു.
ശുചിമുറിയിലേക്ക് പോയ ഗോകുലിനെ ശരിയായി നിരീക്ഷിച്ചില്ലെന്നും വയസ് കൂട്ടിക്കാണിച്ചാണ് കസ്റ്റഡിയിലെടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു