സുൽത്താൻ ബത്തേരി: പൂമല ആഷിഖ് കെമിക്കൽസ് സോപ്പ് നിർമാണ കമ്പനിയിലെ ക്രഷർ യന്ത്രത്തിൽ കൈ ഷോൾഡർ വരെ കുടുങ്ങിയ തൊഴിലാളിയെയാണ് രക്ഷപ്പെടുത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയായ കിഷോറാണ് അപകടത്തിൽപ്പെട്ടത്. സുൽത്താൻ ബത്തേരിയിൽ നിന്നുമെത്തിയ അഗ്‌നി രക്ഷാസേന രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവാവിനെ രക്ഷിച്ചത്.