കോടഞ്ചേരി:സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങളിലും ലഹരി മാഫിയുടെ കരങ്ങളിൽ നിന്ന് കേരളത്തെ മോചിപ്പിക്കണമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് മണ്ഡലം യുഡിഎഫ് കമ്മിറ്റി കോടഞ്ചേരി ടൗണിൽനടത്തിയ രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനം മുസ്ലിംലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് സി കെ കാസിം ഉദ്ഘാടനം ചെയ്തു.
മണ്ഡലം യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, യുഡിഎഫ് കൺവീനർ ജയ്സൺ മേനാക്കുഴി, ട്രഷറർ അബൂബക്കർ മൗലവി, ജോസ് പൈക ബിനു പാലാത്തറ, ടോമി ഇല്ലിമൂട്ടിൽ, ഫ്രാൻസിസ് ചാലിൽ, പി പി ബഷീർ, ബിജു ഓത്തിക്കൽ, അബ്ദുൽ കഹാർ, റെജി തമ്പി, സൂസൻ വർഗീസ്, ജമീല അസീസ്, തമ്പി പറ കണ്ടത്തിൽ ഷാഫി മുറം പാത്തി, ലീലാമ്മ കണ്ടത്തിൽ, സണ്ണി ചക്കിട്ട മുറിയിൽ, ജോസ് തുരുത്തിയിൽ എന്നിവർ പ്രസംഗിച്ചു.