കഞ്ചാവ് പിടികൂടുന്നതിനിടയിൽ പൊലീസുകാരന് കുത്തേറ്റു.തിരുവനന്തപുരത്ത് കരമനയിലാണ് സംഭവം. ജയചന്ദ്രൻ എന്ന പൊലീസുകാരനാണ് കുത്തേറ്റത്. ബൈക്കിൽ വിവരം അന്വേഷിക്കാൻ പോയതാണ് പൊലീസുകാരൻ.
എന്നാൽ പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കഞ്ചാവ് സംഘത്തിനടുത്തേക്ക് കടന്നു ചെന്നപ്പോൾ അവർ കത്തി എടുത്ത് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. വയറിനും കാലിനും കുത്തേറ്റു. ജയചന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
അതേസമയം 27 കിലോ കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. റെയിൽവേ പോലീസുമായി ചേർന്ന പരിശോധനയിലാണ് എക്സൈസ് പ്രതികളെ പിടിച്ചത്. തിരുവനന്തപുരം കുന്നത്തുവിള സ്വദേശി അക്ഷയ്, മണക്കാട് സ്വദേശി അഞ്ജീഷ് എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്