മേപ്പാടി:ചൂരൽമല മുണ്ടക്കൈ ദുരന്തമേഖലയിലേക്ക് പ്രവേശിക്കുന്നതിന് കർശന നിയന്ത്രണം തുടരുമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമ താരി അറിയിച്ചു. നിരോധിത മേഘലയായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച സ്ഥലങ്ങളിൽ നിലവിൽ പ്രദേശവാസികൾക്കും കൃഷി ആവശ്യങ്ങൾക്കാ യി പോകുന്നവർക്കും മാത്രമേ പ്രവേശനം അനുവ ദിക്കുകയുള്ളൂ. വിനോദ സഞ്ചാരികൾ ദുരന്ത മേഖല സന്ദർശിക്കുന്നത് തടയും.
അതിക്രമിച്ച് കടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും തപോഷ് ബസുമതാരിഅറിയിച്ചു. നിരോധിത മേഖലകളായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ നിലവില്‍ പ്രദേശവാസികള്‍ക്കും കൃഷി ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്കും മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. ഇതിന്‍റെ മറവില്‍ ചില വിനോദ സഞ്ചാരികളെങ്കിലും ദുരന്ത സ്ഥലങ്ങളിലേക്ക് എത്തുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇക്കാര്യം കണക്കിലെടുത്താണ് പൊലീസ് കര്‍ശന നടപടിക്കൊരുങ്ങുന്നത്.