അക്രമിച്ചത് കടന്നലല്ല: സാബിറിനെ കൊന്നത് മലന്തേനീച്ചകളാണെന്ന് ഡോക്ടറുടെ കുറിപ്പ്

April 4, 2025, 10:09 a.m.

കോഴിക്കോട് : വിനോദയാത്ര പോയ വടകര ആയഞ്ചേരി സ്വദേശി യുവാവിൻ്റെ ദാരുണമായ മരണത്തിന് കാരണമായി അക്രമിച്ചത് കടന്നലുകളല്ല. സാബിറിനെ കൊന്നത് മലന്തേനീച്ചകളാണെന്ന് ഡോക്ടറുടെ കുറിപ്പ്.
ആനയും പുലിയും കടുവയുമൊക്കെ സർവ്വ സാധാരണമായി മനുഷ്യരെ കൊല്ലുന്ന നാട്ടിൽ, കടന്നൽ ആക്രമണത്തിൽ മനുഷ്യർ മരണപ്പെടുന്ന വാർത്തകൾ നമുക്കത്ര പരിചിതമല്ല. പക്ഷെ, അറിഞ്ഞിടത്തോളം ഇത്തരം മരണങ്ങളും അതിദാരുണമാണ്.

ഇന്നലെ ഊട്ടി ഗൂഡല്ലൂർ ഭാഗത്ത് ട്രിപ്പ് പോയി കൊല്ലപ്പെട്ട സാബിറിന്റെ കൈയ്യാണ് ചിത്രത്തിൽ. കടന്നലുകൾ / തേനീച്ചകൾ കുത്താത്ത ഒരുഭാഗം പോലുമില്ല ശരീരത്തിൽ എന്നാണ് അറിയാൻ കഴിഞ്ഞത്.

ചില ആളുകൾക്കൊക്കെ അത്ഭുതമാണ്, കടന്നാൽ കുത്തിയാൽ / തേനീച്ചകൾ കുത്തിയാൽ ആളുകൾ മരിക്കുമോ എന്നൊക്കെ ശങ്കയുണ്ട്. സാധാരണ ഇത്തരം ചെറുജീവികളെ നമ്മൾ വിലവെക്കില്ല, പക്ഷെ അവരുടെ ആക്രമണ, പ്രതിരോധ രീതി അറിഞ്ഞു കഴിഞ്ഞാൽ അത്ഭുതപ്പെടും.

കേരളത്തിൽ കണ്ടുവരുന്നത് നാല് തരം തേനീച്ചകളെയാണ്. അതിൽ മലന്തേനീച്ചകളാണ് ഏറ്റവും അപകടകാരികൾ. ഇവയാണ് സാബിറിനെ ആക്രമിച്ചതെന്ന് പറയുന്നു.

കടന്നലുകളും വിവിധതരത്തിലുണ്ട്, ഒരുവിധമെല്ലാം ആക്രമണ സ്വഭാവം കാണിക്കുന്നതാണ്. ഏതെങ്കിലും തരത്തിൽ ഇവയുടെ കൂടിളക്കിയാൽ ചുറ്റിനും മൂവ് ചെയ്യുന്ന ജീവികളെ മുഴുവൻ ഇവ കടന്നാക്രമിക്കും.
തീകൊണ്ട് മാത്രമേ പ്രതിരോധിക്കാൻ കഴിയൂ, അല്ലാത്തപക്ഷം മരണത്തിന് കീഴടങ്ങേണ്ടിവരും. കടന്നലിന്റെയും തേനീച്ചയുടെയും ആക്രമണം വ്യത്യാസമുണ്ട്. തേനീച്ചകൾ കുത്തുമ്പോൾ അവയുടെ സ്റ്റിങ് അതായത് കൊമ്പ് നമ്മുടെ ശരീരത്തിൽ ഒടിഞ്ഞിട്ടാണ് കയറുക, കൊമ്പിനോടൊപ്പം അവയുടെ വയറിന്റെ കുറച്ചുഭാഗവും നമ്മുടെ അകത്താകും.

ഇരയെ കൊല്ലുക എന്ന ലക്ഷ്യത്തിൽ അവയുടെ വിഷസഞ്ചിയും നമ്മുടെ ശരീരത്തിനകത്ത് കയറും. അതുകൊണ്ട് തന്നെ ഒരിക്കൽ നമ്മളെ കുത്തിയ തേനീച്ച പിന്നെ ജീവിക്കില്ല. അതോടെ ചത്ത് വീഴും.

മാത്രമല്ല, തേനീച്ച കുത്തിവെച്ച കൊമ്പിന് എതിർഭാഗത്തേക്ക് ഒരു ചെറിയ മുള്ള് ഉണ്ടാകും, അതുകൊണ്ട് കുത്തിയ കൊമ്പ് വലിച്ചെടുക്കുമ്പം അത് അവിടെ മുറുക്കം അനുഭവപ്പെടുകയും നമുക്ക് അതീവ വേദനയും ഉണ്ടാകും. അതേസമയം കടന്നലുകൾ ഇരയെ ആക്രമിക്കുമ്പോൾ കൊമ്പ് തറച്ചിരിക്കാത്തതുകൊണ്ട്, അവക്ക് എത്ര തവണ വേണേലും നമ്മളെ കുത്താം.

ഇവിടെ, സാബിറിന്റെ ശരീരം കാണുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത് സബീറിനെ തേനീച്ചകളാണ് ആക്രമിച്ചതും അയാൾ കൊല്ലപ്പെട്ടതുമെന്നാണ്.

മനപ്പൂർവ്വം നമ്മൾ കൂടിളക്കിയാലും, അറിയാതെ സംഭവിച്ചതാണെങ്കിലും ''കൂടിളകിയാൽ'' അവ കരുതുന്നത് അവ ആക്രമിക്കപ്പെടുന്നു എന്നതാണ്. പിന്നെ ഇടം വലം നോക്കാതെ, ചലിക്കുന്ന എല്ലാ ജീവികളേയും അവ പൊതിഞ്ഞു കളയും, ഓടിച്ചിട്ട് കുത്തി നശിപ്പിക്കും.

കടന്നലും തേനീച്ചകളുമൊക്കെ വെക്കുന്ന കൂട്ടിൽ ലാർവകളെ ഭക്ഷിക്കാനായി പരുന്ത് വരും, ഒറ്റ കൊത്തുകൊത്തി പരുന്ത് മുകളിലേക്ക് പറക്കും. അപ്പോഴും പക്ഷെ കടന്നലിന്റെ/തേനീച്ചയുടെ ആക്രമണം അടുത്തുള്ളവർക്കാണ് ഏൽക്കുക.

ഇവിടെ സാബിർ മലയുടെ താഴ്ഭാഗത്തു ചെന്നപ്പോൾ ആദ്യം കുറച്ചു തേനീച്ചകളെ കണ്ടു, അയാൾ കാര്യമാക്കിയില്ല. കുറച്ചു കൂടി കഴിഞ്ഞപ്പോൾ അവയുടെ എണ്ണം കൂടി, ഉടനെ സാബിർ ഷർട്ട് അഴിച്ചു വീശി. ഒരിക്കലും ചെയ്യാൻ പാടില്ലാത്തത്. അത് അവയെ പ്രകോപിപ്പിക്കുകയാണ് ചെയ്തത്.

വളഞ്ഞിട്ട് കുത്തി, കൂടെയുള്ള കൂട്ടുകാർക്കും കുത്ത് കിട്ടി, അവർ ഓടി, പക്ഷെ സാബിർ വീണു. എല്ലാം കൂടി സാബിറിനെ ആക്രമിച്ചു. ഇവ കുത്തിവെക്കുന്ന വിഷത്തോട് നമ്മുടെ ശരീരം ഉടനടി പ്രതികരിക്കും. ഒന്നിലധികം കുത്ത് കിട്ടുമ്പോൾ പ്രതിരോധശേഷി താളം തെറ്റും.

തലകറക്കം, ബോധക്ഷയം, ഛർദ്ദി ഇവ ആദ്യ ലക്ഷണം. ഇമ്മ്യൂണിറ്റി നഷ്ട്ടപ്പെടുന്നതിനനുസരിച്ച് രക്തസമ്മർദ്ദം കൂടുക, ശ്വാസ തടസ്സം നേരിടുക, കോമ തുടങ്ങിയ അവസ്ഥയിൽ എത്തും. ആയിരക്കണക്കിന് എണ്ണം വന്ന് പൊതിഞ്ഞു കുത്താൻ തുടങ്ങിയാൽ പിന്നെ ഒന്നും ചെയ്യാനില്ല. മിനിറ്റുകൾക്കുള്ളിൽ മരണം സംഭവിക്കും. ഇവിടെ സംഭവിച്ചതും അതാണ്.

യാത്രകളിൽ സൂക്ഷ്മത പാലിക്കുക. പ്രസൻസ് ഓഫ് മൈൻഡ് കീപ് ചെയ്യുക. ചുറ്റുപാടുകളെ കുറിച്ച് മിനിമം ഒരു ബോധമുണ്ടായിരിക്കുക.


MORE LATEST NEWSES
  • വഖഫ് ഭേദഗതി ബില്ല്; ഏപ്രില്‍ 16-ന് വഖഫ് സംരക്ഷണ മഹാറാലി നടത്തുമെന്ന് മുസ്ലിം ലീഗ്
  • എം ഡി എം എയുമായി യുവാക്കളെ ബത്തേരി പൊലീസ് പിടികൂടി
  • നിപ സംശയം: മലപ്പുറം സ്വദേശിയായ യുവതി വെന്റിലേറ്ററില്‍
  • കക്കാടംപോയിലിലെ  റിസോർട്ടിലെ പൂളിൽ മുങ്ങി ഏഴു വയസ്സുകാരന് ദാരുണാന്ത്യം
  • ഇൻസ്റ്റഗ്രാം വഴി യുവതികളുമായി സൗഹൃദം സ്ഥാപിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ
  • താമരശ്ശേരി കരീമിനെ കൊലപ്പെടുത്തിയ കേസിൽ 11 വർഷത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്
  • മാസപ്പടി കേസിൽ കോലം കത്തിക്കലും പ്രതിഷേധ പ്രകടനവും നടത്തി
  • തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് പാതിവെന്ത ശരീരവുമായി തൂങ്ങി മരിച്ചു.
  • ടൂറിസ്റ്റ് ഹോം ജീവനക്കാർക്കു നേരെലഹരി സംഘത്തിന്റെ ആക്രമം.
  • വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍
  • ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് ഒരു ഗഡു കൂടി അനുവദിച്ചു
  • നാദാപുരം സ്വദേശി ഖത്തറിൽ നിര്യാതനായി
  • ഐ.ബി ഉദ്യോഗസ്ഥയുടെ മരണം; ഒളിവിലുള്ള സുഹൃത്തിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി
  • പേരാമ്പ്ര അപകടം; ബസ് ഡ്രൈവർക്കെതിരെ കേസടുത്തു
  • കക്കാടംപൊയിൽ വെള്ളച്ചാട്ടത്തിലെ കയത്തിൽ മുങ്ങി വിദ്യാർത്ഥി മരിച്ചു
  • മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു.
  • കാർ പോസ്റ്റിന് ഇടിച്ച് അപകടം. അത്ഭുതകരമായി രക്ഷപ്പെട്ട് കാർ യാത്രികർ
  • മൂന്നര വയസ്സുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ ആന്ധ്രാ സ്വദേശിനിക്കെതിരെ ആരോപണവുമായി ബന്ധു.
  • സ്വകാര്യ ബസ്സും പിക്കപ്പും കൂട്ടിയിടിച്ച് 28 പേർക്ക് പരിക്കേറ്റു.
  • എംഡിഎംഎയുമായി യുവാവ് പിടിയിൽ.
  • ലൈസൻസില്ലാതെ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ ട്രാക്ടറോടിച്ച സംഭവത്തിൽ ഉടമക്ക് 5,000 രൂപ പിഴ.
  • സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം; നരിക്കുനി സ്വദേശി അറസ്റ്റില്‍
  • മഞ്ചേരിയിൽ SDPI പ്രവർത്തകരുടെ വീടുകളിൽ NIA റെയ്ഡ്; നാലു പേർ കസ്റ്റഡിയിൽ
  • ദുരന്ത മേഖലയിലേക്ക് വീണ്ടും കർശനനിയന്ത്രണം ഏർപ്പെടുത്തി
  • പാർട്ടി കോൺഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം; മധുരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • വഖഫ് ഭേദഗതി ബിൽ: നിയമപരമായി നേരിടും: സമസ്‌ത
  • ലോറിയില്‍ രഹസ്യ അറയുണ്ടാക്കി 757 കിലോ കഞ്ചാവ് കടത്തിയ പ്രതിക്ക്15 വര്‍ഷം കഠിനതടവ്
  • സി.എം മഖാം ഉറൂസിന് തുടക്കം
  • വഖഫ് ബില്‍ രാജ്യസഭയും പാസ്സാക്കി
  • കൊണ്ടോട്ടിയിൽ ബോഡി ബിൽഡിംഗ് ചാംപ്യനെ മരിച്ച നിലയിൽ കണ്ടെത്തി
  • നഴ്സിംഗ് സീറ്റ്‌ തട്ടിപ്പ്; വേളം സ്വദേശി വിദ്യാർത്ഥിയും ഇര
  • കഞ്ചാവ് പിടികൂടുന്നതിനിടയിൽ പൊലീസുകാരന് കുത്തേറ്റു
  • സംസ്ഥാന സർക്കാരിനെതിരെയുള്ള രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു
  • സാമൂതിരി കെ സി ഉണ്ണിയനുജൻ രാജ അന്തരിച്ചു.
  • കഴുത്തിൽ ഷാൾ കുരുങ്ങി ആറ് വയസുകാരൻ മരിച്ചു
  • ഒമാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നിരവധി പേര്‍ക്ക് പരിക്ക്
  • വിദ്യാർത്ഥിയുടെ ജീവനെടുത്തത് ബസിന്റെ അമിതവേഗതയെന്ന് ദൃക്‌സാക്ഷികള്‍
  • പേരാമ്പ്രയിൽ ബസ് ബൈക്കിലിടിച്ചു വിദ്യാർത്ഥി മരിച്ചു
  • ഷഹബാസ് കൊലക്കേസ്; കുറ്റപരോപിതരുടെ ജാമ്യാപേക്ഷയിൽ വിധി പറയാനായി ഈ മാസം എട്ടിലേക്ക് മാറ്റി
  • സോപ്പ് നിർമാണ യന്ത്രത്തിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി
  • കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്
  • ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
  • ചുരത്തിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്
  • കോഴിക്കോട് മൂന്നര വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു.
  • വീടുവിട്ടിറങ്ങിയ യുവതിയെയും മക്കളെയും ഇന്ന് വളയം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കും.
  • കാണാതായ നിയമ വിദ്യാർത്ഥിയുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി
  • വെണ്ടോക്കും ചാലിൽ മാരക ആയുധവും കഞ്ചാവുമായി മൂന്നു പേർ പിടിയിൽ.
  • കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; എം ജി ശ്രീകുമാറിന് 25,000 രൂപ പിഴ
  • സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചത് വയനാട് സ്വദേശികള്‍
  • ഡ്രൈവർ മദ്യപിച്ചെന്ന് ആരോപിച്ച് ബസ് തടഞ്ഞ് നിർബന്ധിപ്പിച്ച് വൈദ്യപരിശോധന; മൂന്നുപേർ അറസ്റ്റിൽ