പേരാമ്പ്ര :കാർ പോസ്റ്റിന് ഇടിച്ച് അപകടം. അത്തോളി സ്വദേശികളായ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കുറ്റ്യാടി സംസ്ഥാന പാതയിലെ കരുവണ്ണൂരിലാണ് അപകടം .
വിവാഹനിശ്ചയത്തിന്അത്തോളിയിൽ നിന്നും വയനാട്ടിലേക്കുള്ള യാത്രക്കിടെയാണ് അപകടം. വാഹനത്തിൽ മൂന്ന് കുട്ടികളടക്കം അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല. പോസ്റ്റിൽ ഇടിച്ച ഉടനെ കാറിലെ എയർബാഗ് പൊട്ടിയതും രക്ഷയായി. ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയുന്നു.
കുറ്റ്യാടി സംസ്ഥാന പാതയിൽ വാഹനാപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ഒരു വിദ്യാർത്ഥിയുടെ ജീവൻതന്നെ നഷ്ടപ്പെട്ടു. ഒരു വർഷത്തിനിടെ നിരവധി മനുഷ്യ ജീവനുകളാണ് നഷ്ടപ്പെട്ടത്.