കോടഞ്ചേരി:മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ മാസപ്പടി കേസിൽ എസ്എഫ്ഐഓ പ്രതി ചേർത്ത സാഹചര്യത്തിൽ
മകൾക്കും കമ്പനിക്കും കുടുംബത്തിനും സംരക്ഷണം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനവും മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു.
പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
കർഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട് മല മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് മാരായജോസ് പൈക, സജി നിരവത്ത്, ടോമി ഇല്ലിമൂട്ടിൽ, ബേബി കോട്ടൂപള്ളി, ബിജു ഒത്തിക്കൽ,ലിസി ചാക്കോ, ചിന്ന അശോകൻ, ഫ്രാൻസിസ് മുണ്ടാട്ടിൽ, ബേബി കളപ്പുര, തമ്പി കണ്ടത്തിൽ, സിദ്ദിഖ് കാഞ്ഞിരാടൻ, രഞ്ജിഷ് പാറേക്കാട്ടിൽ,വാസുദേവൻ ഞാറ്റുകാലായിൽ, രാജു തേൻ മല, കെ എൽ ജോസഫ്, ബാലകൃഷ്ണൻ തീക്കുന്നേൽ, ഗോപാലൻ പടിഞ്ഞാറെ വീട്ടിൽ, വിപി തിരുമല, ജോസഫ് എൻ ഡി എന്നിവർ പ്രസംഗിച്ചു.