സമരം അമ്പത്തിയഞ്ചാം ദിവസത്തിലേക്ക്; കമ്മീഷനെ വയ്ക്കാമെന്ന തീരുമാനം മാറ്റാതെ സർക്കാർ

April 5, 2025, 2:17 p.m.

*തിരുവനന്തപുരം* : സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാവർക്കർമാര്‍ നടത്തിവരുന്ന രാപ്പകൽ സമരം ഇന്ന് അമ്പത്തിയഞ്ച് ദിവസം പിന്നിടുമ്പോളും കുലുക്കമില്ലാതെ സർക്കാർ. ഓണറേറിയം വര്‍ധനവടക്കം പഠിക്കാൻ കമ്മീഷനെ വയ്ക്കാമെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് സർക്കാർ. മൂന്നാം വട്ടവും ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ സമരം കടുപ്പിച്ചിരിക്കുകയാണ് ആശമാർ. ഇനി ചര്‍ച്ച നടത്തേണ്ടെ കാര്യമില്ലെന്നാണ് ഇന്നലെ ആരോഗ്യ വകുപ്പ് അറിയിച്ചത്. മന്ത്രിയുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറെണെന്ന് സമര സമിതി അറിയിച്ചതിനു പിന്നാലെയാണ് വകുപ്പിന്റെ പ്രതികരണം.
ആശ പ്രവർത്തകരുടെ സമരവുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിൽ ട്രേഡ് യൂണിയനുകളുമായി വിശദമായ ചർച്ച നടത്തിയെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് ഇന്നലെ വ്യക്തമാക്കി. സംഘടനകൾ ഉന്നയിച്ച വിവിധ വിഷയങ്ങളിൽ സർക്കാരിന് അനുകൂല നിലപാടാണുള്ളത്. കുടിശിക തീർക്കുകയും ഓണറേറിയം മാനദണ്ഡങ്ങൾ പരിഷ്കരിക്കുകയും ചെയ്തു. കമ്മിറ്റിയെ രൂപീകരിക്കാമെന്ന നിർദ്ദേശമാണ് സർക്കാർ മുന്നോട്ട് വച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കമ്മിറ്റി നിയോഗിക്കാനുള്ള തീരുമാനത്തെ സിഐടിയുവും ഐഎൻടിയുസിയും പിന്തുണച്ചിരുന്നു. എന്നാൽ പിടിവാശി തങ്ങള്‍ക്കല്ല, സര്‍ക്കാരിനെന്നാണ് സമരസമിതിയുടെ മറുപടി.

മൂന്ന് മാസത്തെ സമയപരിധി വച്ച് പ്രശ്നങ്ങളിൽ തീർപ്പാണ് ഉദ്ദേശിച്ചത്. സമരത്തിൽ നിന്ന് പിൻമാറണം എന്ന് അഭ്യർത്ഥിച്ചു. ട്രേഡ് യൂണിയൻ നേതൃത്വം പ്രതികരിച്ചത് പോസിറ്റീവായിട്ടാണ്. സമരം ചെയ്യുന്ന സംഘടന ആലോചിച്ച് അറിയിക്കാമെന്നാണ് പറഞ്ഞത്. ഓണറേറിയം വർദ്ധന അടക്കമുള്ള കാര്യങ്ങൾ ടേംസ് ഓഫ് റഫൻസിൽ ഉൾപ്പെടുത്തി തന്നെ മുന്നോട്ട് പോകാം. ഓണറേറിയം വർധന തീരുമാനിക്കേണ്ടത് ആരോഗ്യ വകുപ്പ് ഒറ്റക്കല്ല. ധനവകുപ്പും തൊഴിൽ വകുപ്പും എല്ലാം അഭിപ്രായം പറയണം. ചർച്ചയെല്ലാം റെക്കോർഡഡാണെന്നും സമരക്കാർക്ക് സമ്മതമെങ്കിൽ അത് പുറത്ത് വിടാമെന്നും വീണ ജോർജ് വ്യക്തമാക്കി.


MORE LATEST NEWSES
  • വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ച കെ.സി.ബി.സി നിലപാടിനെ രൂക്ഷമായി വിമർശിച്ച് ഫാ. അജി പുതിയാപറമ്പിൽ
  • അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തിയ പ്രതിയ്ക്ക് മൂന്ന് ജീവപര്യന്തം കഠിന തടവും പിഴയും
  • കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; മദ്രസ അധ്യാപകന് ദാരുണാന്ത്യം
  • വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു
  • എംഎ ബേബിയെ സിപിഎം ജനറൽ സെക്രട്ടറിയ്ക്കാനുള്ള ശുപാർശ പോളിറ്റ് ബ്യൂറോ അംഗീകരിച്ചു.
  • തീവണ്ടിയിൽ നിന്ന് തട്ടിയെടുത്ത ഒരു വയസ്സുകാരിയെ രക്ഷപ്പെടുത്തി.
  • കവര്‍ച്ച നടത്തി രക്ഷപ്പെടാന്‍ ശ്രമം; മലമ്പുഴയില്‍ മോഷ്ടാവ് ട്രെയിന്‍ തട്ടി മരിച്ചു
  • ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഓണററി പദവി റദാക്കി
  • മകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; പിതാവ് അറസ്റ്റിൽ‌
  • സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത., നാലു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ്
  • എഴുതിത്തള്ളിയ പോക്സോ കേസ് നിലനില്‍ക്കുമെന്ന് കോടതിയുടെ നിര്‍ണായക ഉത്തരവ്
  • രാഷ്ട്രപതി ഒപ്പുവെച്ചു, വഖഫ് ഭേദഗതി നിയമമായി;
  • കൊച്ചിയിലെ മാർക്കറ്റിങ് സ്ഥാപനത്തിലെ തൊഴിൽ പീഡനം, പരാതി അടിസ്ഥാനരഹിതമെന്ന് കണ്ടെത്തൽ
  • വഖഫ് ബില്ലിന് അംഗീകാരം നല്‍കുന്നത് തടയണം; രാഷ്ട്രപതിക്ക് കത്തയച്ച് ലീഗ് എംപിമാര്‍
  • ചാത്തമം​ഗലത്ത് ഇടിമിന്നലേറ്റു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
  • എലത്തൂരിൽ മകനെ പിതാവ് കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു
  • ദീപിക ദിനപത്രം മുൻ മാനേജിംഗ് എഡിറ്റർ ഡോ. പി.കെ. ഏബ്രഹാം അന്തരിച്ചു.
  • കൊച്ചിയിൽ ജീവനക്കാരെ തൊഴിൽപീഡനത്തിനിരയാക്കിയ സ്ഥാപന ഉടമയ്ക്കെതിരേ നേരത്തെയും പരാതികൾ ലഭിച്ചിരുന്നതായി റിപ്പോർട്ട്
  • ഐഎച്ച്ആർടിയിൽ പ്രഥമ പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.
  • കൊച്ചിയിലെ തൊഴിൽ പീഡനം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
  • ആദിവാസി യുവാവിന്റെ മരണം; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ
  • ജഡ്ജിയിൽ നിന്ന് ഓൺലൈനായി 90 ലക്ഷം തട്ടിയ കേസ്; കോഴിക്കോട്, വടകര സ്വദേശികൾ പിടിയിൽ
  • അപകടകരമായ രീതിയിൽ വാഹനമോടിച്ച് പോയവരെ പിന്തുടർന്ന് പൊലീസ്;കഞ്ചാവുമായി യുവാക്കൾ പിടിയിൽ
  • എറണാകുളത്ത് വീടിന്റെ കാർപോർച്ചിൽ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
  • സ്വർണവിലയിൽ വൻ ഇടിവ്
  • വിവാദ പ്രസ്താവനയുമായി എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശൻ.
  • ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന നാല് പേർ പിടിയിൽ.
  • രണ്ട് കെഎസ്ആർടിസി ബസുകളും പാൽ വണ്ടിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്
  • ഭീതിയൊഴിഞ്ഞു; കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന യുവതിക്ക് നിപയല്ലെന്ന് സ്ഥിരീകരണം
  • ലഹരിയിൽ നിന്ന് മോചനം വേണം; താനൂർ പൊലീസ് സ്റ്റേഷനിലെത്തി യുവാവ്
  • ട്രെയിനിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കൊണ്ടിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി
  • യുവാവിനെ തടഞ്ഞുവെച്ച് പണം കവര്‍ന്ന പ്രതി പിടിയില്‍
  • ഓൺലൈൻ തട്ടിപ്പുകാർക്ക് അക്കൗണ്ട് വാടകക്കു നൽകിയ കേസിൽ യുവതി പിടിയിൽ.
  • റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്.
  • വഖഫ് ഭേദഗതി ബില്ല്; ഏപ്രില്‍ 16-ന് വഖഫ് സംരക്ഷണ മഹാറാലി നടത്തുമെന്ന് മുസ്ലിം ലീഗ്
  • എം ഡി എം എയുമായി യുവാക്കളെ ബത്തേരി പൊലീസ് പിടികൂടി
  • നിപ സംശയം: മലപ്പുറം സ്വദേശിയായ യുവതി വെന്റിലേറ്ററില്‍
  • കക്കാടംപോയിലിലെ  റിസോർട്ടിലെ പൂളിൽ മുങ്ങി ഏഴു വയസ്സുകാരന് ദാരുണാന്ത്യം
  • ഇൻസ്റ്റഗ്രാം വഴി യുവതികളുമായി സൗഹൃദം സ്ഥാപിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ
  • താമരശ്ശേരി കരീമിനെ കൊലപ്പെടുത്തിയ കേസിൽ 11 വർഷത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്
  • മാസപ്പടി കേസിൽ കോലം കത്തിക്കലും പ്രതിഷേധ പ്രകടനവും നടത്തി
  • തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് പാതിവെന്ത ശരീരവുമായി തൂങ്ങി മരിച്ചു.
  • ടൂറിസ്റ്റ് ഹോം ജീവനക്കാർക്കു നേരെലഹരി സംഘത്തിന്റെ ആക്രമം.
  • വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍
  • ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് ഒരു ഗഡു കൂടി അനുവദിച്ചു
  • നാദാപുരം സ്വദേശി ഖത്തറിൽ നിര്യാതനായി
  • ഐ.ബി ഉദ്യോഗസ്ഥയുടെ മരണം; ഒളിവിലുള്ള സുഹൃത്തിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി
  • പേരാമ്പ്ര അപകടം; ബസ് ഡ്രൈവർക്കെതിരെ കേസടുത്തു
  • കക്കാടംപൊയിൽ വെള്ളച്ചാട്ടത്തിലെ കയത്തിൽ മുങ്ങി വിദ്യാർത്ഥി മരിച്ചു
  • മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു.