കൊച്ചി: ദീപിക ദിനപത്രം മുൻ മാനേജിംഗ് എഡിറ്ററും രാഷ്ട്രദീപിക കമ്പനി മുൻ മാനേജിംഗ് ഡയറക്ട റുമായ ഡോ. പി.കെ. ഏബ്രഹാം(83) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.
മൃതദേഹം ഞായറാഴ്‌ച രാവിലെ എട്ട് മുതൽ കളമശേരിയിലെ ശാന്തിനഗറി ൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ച യ്ക്ക് 2:30 ന് വീട്ടിലെ ചടങ്ങുകൾക്ക് ശേഷം മൃതദേഹം ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളിയിലേക്ക് കൊണ്ടുപോകും. തുടർന്ന് കൊച്ചിയി ലെ മുണ്ടംപാലത്തുള്ള വിജോഭവൻ സെമിത്തേരിയിൽ സംസ്കരിക്കും.
1992 ഫെബ്രുവരി ഒന്നിനാണ് ഡോ. പി.കെ. ഏബ്രഹാം ദീപികയുടെ മാനേ ജിംഗ് എഡിറ്ററും രാഷ്ട്രദീപിക കമ്പനി യുടെ മാനേജിംഗ് ഡയറക്‌ടറുമായി സ്ഥാനമേറ്റത്.
അധ്യാപകനായിരുന്ന പി.കെ.ഏബ്ര ഹാം, പ്ലാന്റേഷൻ കോർപറേഷൻ അ സിസ്റ്റന്റ് സൂപ്രണ്ട്, ഫാക്ട് റീജിയണൽ മാനേജർ, ഫാക്ട‌് പേഴ്സണൽ മാനേ ജർ, ഫാക്ടിന്റെ കേരളം-കർണാടക സംസ്ഥാനങ്ങളുടെ പൂർണ നിയന്ത്രണ മുള്ള ഏരിയാ മാനേജർ എന്നീ നിലക ളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1988ൽ അദ്ദേ ഹത്തെ ഫാക്ട് ഡെപ്യൂട്ടി ജനറൽ മാ നേജറായി നിയമിച്ചു.അപ്ലൈഡ് ഇക്കണോമിക്സിൽ ഡോ ക്ടറേറ്റ് എടുത്തിട്ടുള്ള അദ്ദേഹം നിരവ ധി ചെറുകിട വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ നേതൃത്വം നൽകിയിട്ടുണ്ട്.