എലത്തൂർ: കോഴിക്കോട് എലത്തൂരിൽ മകനെ പിതാവ് കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. പുതിയങ്ങാടി അത്താണിക്കൽ സ്വദേശി ജംഷീറിനെയാണ് പിതാവ് ജാഫർ ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ ജംഷീർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജാഫറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്നങ്ങളെ ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്നാണ് വിവരം. ഇതേത്തുടർന്നാണ് ജാഫർ മകനെ ആക്രമിച്ചത്.