കുന്ദമംഗലം: ചാത്തമംഗലത്ത് ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. താത്തൂർ എറക്കോട്ടുമ്മൽ ഫാത്തിമ ആണ് ഇടിമിന്നലേറ്റ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. വീടിന് പുറത്തു നിൽക്കുമ്പോൾ ഇടിമിന്നലിൽ പരിക്കേൽക്കുകയായിരുന്നു.
ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.