കുന്ദമംഗലം: കുന്ദമംഗലം പതിമംഗലത്ത് കെഎസ്ആർടിസി ബസ് ബൈക്കുമായി കൂട്ടിയിടിച്ചു യാത്രികനായ മദ്രസ അധ്യാപകൻ മരിച്ചു. മഞ്ചേരി നെല്ലിക്കുത്ത് ജസിൽ സുഹുരി (22) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന കാവന്നൂർ സ്വദേശി ഷഹബാസിന് (24) ഗുരുതരമായി പരുക്കേറ്റു. ഗുണ്ടൽപെട്ടിൽ നിന്നും കോഴിക്കോട്ടേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് സുഹുരിയും സുഹൃത്തും സഞ്ചിരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.