മാനന്തവാടി: കൊക്കയിനും കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ. കോഴിക്കോട്, ഈസ്റ്റ്ഹിൽ, ജോബിൻ ജോസഫ്(28)നെയാണ് മാനന്തവാടി പോലീസ് അറസ്റ്റു ചെയ്‌തത്. ഇന്ന് രാവിലെ മിന്നുമണി ജംഗ്ഷനിൽ വെച്ചാണ് ഇയാൾ പിടിയിലാകുന്നത്. 0.45 ഗ്രാം കൊക്കയിനും, 5.02 കഞ്ചാവുമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.