പേരാമ്പ്ര: പേരാമ്പ്രക്കടുത്ത് മുളിയങ്ങൽ വാളൂരിൽ എം ഡി എം എ യുമായി യുവാവ് പൊലീസ് പിടിയിലായി. വാളൂർ തയ്യിൽ ഹർഷാദ് (28) ൽ നിന്നാണ് പേരാമ്പ്ര ഡിവൈഎസ്പിയുടെ കീഴിലുള്ള ഡാൻസാഫ് സംഘവും പേരാമ്പ്ര പൊലീസും ചേർന്ന് ഇന്ന് എംഡിഎംഎ പിടികൂടിയത്.
വീടിന് സമീപം വെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്നും 1 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.പേരാമ്പ്ര പൊലീസ് ഇയാളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു.