കൂരാച്ചുണ്ട്: കൂരാച്ചുണ്ട് നമ്പികുളം മലയിൽ വാറ്റ് കേന്ദ്രം കണ്ടെത്തി.
പേരാമ്പ്ര എക്സൈസ് നടത്തിയ പരിശോധനയിലാണ് വാറ്റുകേന്ദ്രം കണ്ടെത്തിയത്. റെയ്‌ഡിൽ 700 ലിറ്റർ വാഷും 33 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെത്തി.
വാഷും ചാരായവും എക്സൈസ് നശിപ്പിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് പരിശോധന.