റെയിൽപ്പാളത്തിൽ നിന്ന വയോധികനെ അതിസാഹസികമായി രക്ഷപ്പെടുത്തി യുവാവ്.

April 7, 2025, 11:56 a.m.

തിരുവനന്തപുരം :റെയിൽപ്പാളത്തിൽ നിന്ന വയോധികനെ തീവണ്ടി വരുന്നതിന് മുൻപ് അതിസാഹസികമായി രക്ഷപ്പെടുത്തി യുവാവ്. നേമം പോലീസ് ക്വാർട്ടേഴ്‌സ് റോഡിൽ പ്രസാദ് നഗറിനു സമീപമാണ് സംഭവം. നേമത്ത് എകെ കാറ്ററിങ് സർവീസിൽ ജോലിചെയ്യുന്ന നെടുമങ്ങാട് സ്വദേശി രാഹുൽ(27) ആണ് തന്റെ ജീവൻ പണയംവെച്ച് വയോധികനെ രക്ഷപ്പെടുത്തിയത്.ഉച്ചയ്ക്ക് ഒന്നരയോടെ കാറ്ററിങ് ജോലിക്കായി ബൈക്കിൽ പോകുമ്പോഴാണ് മാനസികവെല്ലുവിളി നേരിടുന്ന വയോധികൻ റെയിൽപ്പാളത്തിൽ നിൽക്കുന്നത് രാഹുൽ കാണുന്നത്.റെയിൽപ്പാത ഇരട്ടിപ്പുമായി ബന്ധപ്പെട്ട് മണ്ണിടിച്ച് മാറ്റിയിരിക്കുന്നതിനാൽ മുകളിൽനിന്ന് ഇതുകണ്ടവർ മാറാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും വയോധികൻ തയ്യാറായില്ല. സ്റ്റേഷനിൽനിന്ന് തീവണ്ടി വരാനുള്ള സിഗ്നൽ തെളിയുകയുംചെയ്തു. റോഡുവഴി വയോധികന്റെ അടുത്ത് എത്തുമ്പോഴേക്കും തീവണ്ടി കടന്നുപോകും.

രാഹുൽ ഉടൻതന്നെ ഇരുപതടിയോളം താഴ്ച‌യിലേക്ക് മണ്ണിലൂടെ നിരങ്ങിയിറങ്ങി വയോധികനെ ബലമായി പിടിച്ച് തോളിലെടുത്ത് പാളത്തിനു പുറത്തെത്തിച്ചു. സെക്കന്റുകൾക്കകം തീവണ്ടി കടന്നുപോവുകയുംചെയ്തു. രക്ഷാപ്രവർത്തനത്തിനിടെ രാഹുലിനു പരിക്കേൽക്കുകയും ഫോൺ പൊട്ടിപ്പോവുകയും ചെയ്തു. ജോലിയും തടസ്സപ്പെട്ടു.

എങ്കിലും ഒരു ജീവൻ രക്ഷിക്കാനായതിന്റെ സന്തോഷത്തിലായിരുന്നു രാഹുൽ. മറ്റെവിടെനിന്നോ നേമത്ത് എത്തിയ വയോധികനെക്കുറിച്ച് കൂടുതൽ വിവരങ്ങളില്ല.വെള്ളിയാഴ്ച‌ ഉച്ചയ്ക്കു നടന്ന സംഭവം, പൊതുപ്രവർത്തകനായ പള്ളിച്ചൽ ബിജു ഞായറാഴ്‌ചയിട്ട ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് നാട്ടുകാരുൾപ്പെടെ അറിഞ്ഞത്.


MORE LATEST NEWSES
  • വായ്പ തട്ടിപ്പ് കേസ്; മെഹുല്‍ ചോസ്‌കി അറസ്റ്റില്‍
  • മരണ വാർത്ത
  • ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
  • വെള്ളിമാടുകുന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിൻ്റെ നിരീക്ഷണത്തിൽ ഇരുന്ന 17കാരനെ മരിച്ച നിലയിൽ കണ്ടെത്തി
  • തിരുവല്ലയില്‍ യുവാവ് കുത്തേറ്റ് മരിച്ചു
  • കണി കണ്ട് ഉണര്‍ന്ന് വിഷുപ്പുലരി
  • വീണ്ടും ജീവനെടുത്ത് കാട്ടാന; അതിരപ്പിള്ളിയില്‍ യുവാവിനെ കുത്തിക്കൊന്നു
  • ബംഗളുരുവിൽ നടുറോഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം. പ്രതിയെ കോഴിക്കോട് നിന്ന് പിടിക്കൂടി
  • പതിനഞ്ചുവയസ്സുകാരിയെ സമപ്രായക്കാര്‍ പീഢിപ്പിച്ച സംഭവം; പ്രതികളെ ഹാജരാക്കാന്‍ നിര്‍ദേശം
  • വയനാട്ടിൽ നിന്ന് കാണാതായ പെൺകുട്ടിയെ യു.പിയിൽ നിന്ന് കണ്ടെത്തി; പ്രലോഭിപ്പിച്ച് കൊണ്ടുപോയ വസ്ത്ര വ്യാപാരി പിടിയിൽ
  • ഷാർജയിൽ ബഹുനില റെസിഡൻഷ്യൽ കെട്ടിടത്തിൽ അഗ്നിബാധയിൽ നാലു മരണം
  • വഖഫ് ഭേദഗതി നിയമപ്രകാരമുള്ള ആദ്യനടപടി; മധ്യപ്രദേശിൽ 30 വർഷം പഴക്കമുള്ള മദ്രസ പൊളിച്ചുനീക്കി
  • ബസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം;രണ്ട് പേർക്ക് ഗുരുതര പരിക്ക്
  • ചെളിപ്പൊയിൽ-കണ്ണഞ്ചിറ റോഡ് ഉദ്ഘാടനം ചെയ്തു.
  • ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ നാദാപുരം സ്വദേശിയായ എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.
  • നരിക്കുനിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്
  • കാരന്തൂരില്‍ നിന്ന് രാസലഹരി പിടികൂടിയ കേസില്‍ സുപ്രധാന കണ്ണികൾ പിടിയിൽ
  • മ്യാൻമറിൽ വീണ്ടും ഭൂചലനം
  • സ്കൂട്ടർ നിയന്ത്രണം വിട്ട്മറിഞ്ഞ് യുവാവ് മരിച്ചു
  • മരണ വാർത്ത
  • കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി.
  • മലപ്പുറത്ത് വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
  • മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരണ പെട്ടു
  • അഭിഭാഷകൻ പിജി മനുവിനെ മരിച്ച നിലയിൽ കണ്ടെത്തി.
  • ഒവുങ്ങരയിൽ നിന്ന് എം. ഡി.എം.എ പിടിച്ച കേസിലെ രണ്ട് പ്രതികൾ കൂടി പിടിയിൽ.
  • മൈസുരുവിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവതി മരിച്ചു.
  • കല്ലാച്ചിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
  • പതിനഞ്ചുകാരിയെ സുഹൃത്തുക്കളായ രണ്ട് വിദ്യാർഥികൾ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു.
  • യുക്രൈനിലെ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്കു നേരെ റഷ്യയുടെ മിസൈലാക്രമണം
  • വയോധികൻ ട്രെയിൻതട്ടി മരിച്ച നിലയിൽ
  • സിദ്ധനെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു
  • മുൻസിപ്പൽ കൗൺസിലർ പി.കെ സുബൈർ മരണപെട്ടു
  • ഇന്ന് ഓശാനപ്പെരുന്നാൾ
  • നമ്പിക്കൊല്ലിയിൽ ലഹരിയുടെ ഉന്മാദത്തിൽ പിതാവും മകനും ചേർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
  • പിക്കപ്പ് സ്വകാര്യ ബസുമായി കൂട്ടി ഇടിച്ച് അഞ്ച് പേർക്ക് പരിക്ക്
  • വയനാട് പുനരധിവാസം: ടൗണ്‍ഷിപ്പ് ഭൂമിയില്‍ നെല്‍സണ്‍ എസ്റ്റേറ്റ് ജീവനക്കാരുടെ സമരം ഇന്ന് മുതല്‍
  • മരണവാര്‍ത്ത
  • ചക്യാടം കടവിൽ കുളിക്കാനിറങ്ങിയ യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു
  • കണ്ണൂരിൽ വിദ്യാർത്ഥികളുമായി പോയ സ്‌കൂൾ ബസ് തലകീഴായി മറിഞ്ഞു
  • വൈദ്യതിലൈനില്‍ മരച്ചില്ല പൊട്ടി വീണിട്ടും നടപടി ഇല്ലാതെ കെ എസ് ഇ ബി,
  • കോഴിക്കോട് രൂപത ഇനി അതിരൂപത ബിഷപ്പ് ഡോ. വർ​ഗീസ് ചക്കാലക്കലിനെ ആർച്ച്ബിഷപ്പായി ഉയർത്തി വത്തിക്കാൻ
  • കാണ്മാനില്ല
  • പഞ്ചായത്ത് ബസാറില്‍ ലഹരിമാഫിയ അക്രമണം,വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്
  • കുത്തിവയ്‌പ് എടുത്തതിനെ തുടർന്ന് 9 വയസ്സുകാരി മരിച്ചു; ആശുപത്രിയിൽ സംഘർഷം
  • പയ്യോളിയിൽ വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരന് ദാരുണാന്ത്യം
  • ആറ് വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനിടെ പ്രതിക്കെതിരെ ആക്രോശിച്ച് നാട്ടുകാർ
  • രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കൊലവിളി:ബിജെപി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവനെതിരെ കോൺഗ്രസ് പൊലീസിൽ പരാതി നൽകി.
  • മരണ വീട് സന്ദർശനം നടത്തി വീട്ടിലെത്തിയ അയൽവാസി കുഴഞ്ഞു വീണ് മരിച്ചു
  • മരണവാര്‍ത്ത*
  • നിയമ സഭാ ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്ക് മൂന്ന് മാസത്തെ സമയ പരിധി നിശ്ചയിച്ച് സുപ്രീം കോടതി