കോഴിക്കോട് :ചക്കിട്ടപ്പാറയിലെ മീൻ കടയിൽ നിന്നും നിരോധിത ലഹരി വസ്‌തുക്കളും മാഹി മദ്യവും പിടിച്ചെടുത്തു. ആഷ് ഫ്രഷ് ഫിഷ് മാളിൽ നിന്നാണ് 30 പാക്കറ്റ് ഹാൻസും ഒന്നര ലിറ്റർ മാഹി മദ്യവും പെരുവണ്ണാമൂഴി പോലീസ് പിടികൂടിയത്.സംഭവത്തിൽ മീൻ കടയുടെ ഉടമയായ ചക്കിട്ടപ്പാറ ഭാസ്ക്കരൻ മുക്ക് അഖിലേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഇന്നലെ വൈകുന്നേരം നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.
പ്രതിയെ ഇന്ന് കോടതയിൽ ഹാജരാക്കും. ലഹരി വില്പനക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു പോലീസ് അറിയിച്ചു.