പയ്യോളി:പയ്യോളി ബിസ്മി നഗറിൽ മധ്യവയസ്കനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അസ്സൈനാർ പുത്തൻ മരച്ചാലിൽ യൂസഫാണ് (51) മരിച്ചത്. ഇന്നലെ രാത്രിയിൽ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ദീർഘകാലം റെയിൽവേ കാന്റീൻ ജീവനക്കാരൻ ആയിരുന്നു യൂസഫ്. സഹോദരൻ മുസ്‌തഫയുടെ പരാതിയിൽ പയ്യോളി പൊലീസ് കേസെടുത്ത് അന്വേക്ഷണം ആരംഭിച്ചു.
മൃതദേഹം പോസ്റ്റുമോർട്ട നടപടികൾക്ക് ശേഷം ഖബറടക്കം വൈകിട്ട്. ഭാര്യ ഹാജിറ. മക്കൾ റാഷിദ്, ആഷിഖ്.