ഗുരുവായൂർ: ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ഏപ്രിൽ 12 മുതൽ 20 വരെ വി.ഐ.പി സ്പെഷൽ ദർശനങ്ങൾക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ഉണ്ടാവുമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. 1000, 4500 രൂപയുടെ നെയ് വിളക്ക് ശീട്ടാക്കിയുള്ള പ്രത്യേക ദർശനം ഉണ്ടാകും.
വിഷുക്കണി ദർശനം
ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഏപ്രിൽ 14ന് പുലർച്ചെ 2.45 മുതൽ 3.45 വരെയാകും.