കൽപ്പറ്റ: കാട്ടാനയുടെ ആക്രമണം യുവാവിന് ഗുരുതര പരിക്ക്. നെയ്ക്കുറപ്പ മണൽവയൽ ഉന്നതിയിലെ രവി (39) യ്ക്കാണ് ഗുരുതര പരിക്കേറ്റത്. കഴിഞ്ഞ രാത്രിയാണ് കാട്ടാനയുടെ ആക്രമണം നടന്നത്. നേരം പുലർന്നതോടെ പ്രദേശവാസികളാണ് ഇദ്ദേഹത്തെ പരിക്കേറ്റ് അവശനിലയിൽ കണ്ടത്. രവിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു