തൃശ്ശൂര്‍: മാള കീഴൂരിലെ ആറ് വയസ്സുകാരനെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ചാമ്പക്ക നൽകാമെന്ന് പറഞ്ഞാണ് കുളക്കരയിലേക്ക് കൊണ്ടുപോയത്. പ്രകൃതിവിരുദ്ധ പീഡനത്തിനായി ഇറക്കിയ ശേഷം കുളത്തിലേക്ക് തള്ളിയിട്ടു. കരക്ക് കയറാൻ മൂന്ന് തവണ ആറ് വയസ്സുകാരൻ ശ്രമിച്ച എങ്കിലും പ്രതി നിർദ്ദാക്ഷണ്യം പിടിച്ച് തള്ളുകയായിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയതിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.
ഇന്നലെ വൈകിട്ട് 5:30 യോടെയാണ് വീടിന് സമീപത്ത് കൂട്ടുകാരൊത്ത് കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരനെ 20 വയസുകാരൻ വിളിച്ചുകൊണ്ടുപോകുന്നത്. ചാമ്പക്ക തരാം എന്ന് പറഞ്ഞാണ് വിളിച്ചുകൊണ്ടുപോയത്. കുട്ടികൾക്ക് ഇയാളെ നേരത്തെ പരിചയമുണ്ടായിരുന്നു. ജാതി തോട്ടങ്ങൾക്ക് നടുവിലൂടെ കുളക്കരയിലേക്ക് ഇരുവരും പോയത്. അവിടെ എത്തിയശേഷം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. വീട്ടിൽ പറഞ്ഞു കൊടുക്കുമെന്ന് പറഞ്ഞപ്പോൾ ഷണിപ്പെടുത്തി. പറഞ്ഞുകൊടുക്കുമെന്ന് കുട്ടി ആവർത്തിച്ചപ്പോൾ വായ പൊത്തിപ്പിടിച്ച് കുളത്തിലേക്ക് പിടിച്ചു തള്ളി. കറിയിലേക്ക് കയറി വരാൻ കുട്ടി ശ്രമിച്ചപ്പോൾ വീണ്ടും തള്ളിയിട്ടു. മൂന്നാം തവണ കുളത്തിന്റെ ആഴത്തിലേക്ക് പിടിച്ചു തള്ളി.
തുടർന്ന് ജാതിത്തോട്ടത്തിന്റെ ഒരു ഭാഗത്തേക്ക് മാറിനിന്നു. കുട്ടിയെ കാണാനില്ലെന്ന വിവരം പടർന്നതിന് പിന്നാലെ നാട്ടുകാർ തെരച്ചിൽ ആരംഭിച്ചു. സംശയം തോന്നിക്കാത്ത വണ്ണം തിരച്ചിൽ സംഘത്തോടൊപ്പം പ്രതിയും കൂടി. അതിനിടയിലാണ് പ്രതിക്ക് പിന്നാലെ കുട്ടി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തുന്നത്. ചോദിച്ചപ്പോൾ പാടത്തിന്റെ കരയിലെ കുട്ടി പോകുന്നതെന്നും താൻ പിന്നെ കണ്ടില്ലെന്നും മറുപടി. പ്രതിയായ ജിജോ നേരത്തെ ബൈക്ക് മോഷണം കേസിൽ ദുർഗുണ പരിഹാര ശാലയിൽ കഴിഞ്ഞിട്ടുണ്ട്. പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം ബോധ്യമായതോടെ പൊലീസ് കൂടുതൽ ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് മാറ്റി. ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തിൽ കുളത്തിൽ കുട്ടി വീഴുന്നത് കണ്ട് എന്ന് മൊഴി നൽകി. തുടർ ചോദ്യം ചെയ്യലിൽ കുറ്റസമ്മതം.
മുടി പുറത്തുവന്നതോടെ നാട്ടുകാരും പൊലീസും കുളത്തിൽ തെരച്ചിൽ നടത്തി. ആറ് വയസുകാരന്റെ ജീവനൊത്ത ശരീരം കുളത്തിൽ നിന്ന് വലിച്ചെടുത്തു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം വൈകിട്ടോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. തെക്കൻ പാണിശ്ശേരി സെന്റ് സേവിയേഴ്സ് പള്ളിയിൽ ആണ് സംസ്കാര ചടങ്ങുകൾ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമാണ് കുട്ടിയുടെ പിതാവ് നാട്ടിൽ വന്നതിനുശേഷം വിദേശത്തേക്ക് മടങ്ങിപ്പോയത്. അന്ന് സുരക്ഷയ്ക്കായി സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളിലാണ് പ്രതിക്ക് ബിനാലെ കുട്ടി പോകുന്ന നിർണായ ദൃശ്യങ്ങൾ പതിഞ്ഞത്. പ്രതിക്കെതിരെ ജനരോഷം ശക്തമായതിനാൽ വൻ സുരക്ഷ ഒരുക്കിയതിനുശേഷം ആയിരിക്കും തെളിവെടുപ്പ്. കുട്ടിയെ കാണാനില്ലെന്ന് വിവരം കിട്ടിയതിന് തൊട്ടു പിന്നാലെ സ്ഥലത്തെത്തിയ ഉന്നത പൊലീസ് സംഘത്തിന്റെ ഇടപെടലാണ് പ്രതിയെ വഴുതി പോകാതെ വലയിലാക്കാൻ കാരണമായത്.