പുതുപ്പാടി: കൈതപ്പൊയിലിൽ നോളജ്സിറ്റിക്കടുത്ത് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. ഈങ്ങാപ്പുഴ പയോണ വില്ലൂന്നിപ്പാറ അബ്ദുറഹിമാനാണ് (44) പരിക്കേറ്റത് . രാവിലെ ജോലിക്ക് പോകുമ്പോൾ നിയന്ത്രണം വിട്ട ഓട്ടോ ബൈക്കിൽ വന്നിടിച്ചാണ് അപകടം നടന്നത്.
ഗുരുതരമായി പരിക്കേറ്റ അബ്ദുറഹിമാനെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.