കണ്ണൂര്‍ :കണ്ണൂര്‍ മീന്‍കുന്നില്‍ അമ്മയെയും രണ്ട് മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മീന്‍കുന്ന് സ്വദേശി ഭാമ, മക്കളായ ശിവനന്ദ്(14), അശ്വന്ത്(ഒമ്പത്) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് ഭാമയുടെ വീടിന് സമീപത്തെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. മൂവരെയും കാണാതായതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. ഭാമ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നാണ് വിവരം. കുറേക്കാലമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയാണ്