നാദാപുരം : ബിഎസ്എൻഎല്ലിൻ്റെ ഇൻ്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ച് കെഎസ്ഇബി.
ഇലക്ട്രിക് പോസ്റ്റുകളുടെ വാടക കുടിശ്ശികയായതോടെയാണ് നാദാപുരം മേഖലയിൽ ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ചത്. ഇതോടെ ബിഎസ്‌എൻഎല്ലിൻ്റെ ഇൻ്റർനെറ്റ് കണക്ഷൻ ഉപയോഗിക്കുന്ന സർക്കാർ ഓഫിസുകളുടെ ഉൾപ്പടെ പ്രവർത്തനം അവതാളത്തിലായി.
ഇന്റർനെറ്റ് കേബിൾ കടന്ന് പോവുന്ന വൈദ്യുതി പോസ്റ്റുകളുടെ വാടകയാണ് കുടിശ്ശികയായത്. 2023 - 24 വർഷത്തിൽ നാല് ലക്ഷത്തോളം രൂപയാണ് കെഎസ്ഇബിക്ക് ലഭിക്കാനുള്ളതെന്നാണ് വിവരം.
https://thamarasseryvarthakal.in/news_view/42910/