കോഴിക്കോട് : വടകര ആയഞ്ചേരി പഞ്ചായത്ത് പരിസരത്തുനിന്നും എംഡിഎംഎയുമായി പിടികൂടിയ യുവാക്കളെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു.
കടമേരി സ്വദേശിയായ ബി ജെ പി നേതാവ് ജിജിൻലാൽ (കുട്ടാപ്പി ) ആയഞ്ചേരി കോട്ടപ്പള്ളി സ്വദേശി മഠത്തിൽ കണ്ടി മുഹമ്മദ്, ഒഞ്ചിയം സ്വദേശി എന്നിവരാണ് പിടിയിലായത്.
പ്രദേശത്തെ ഒരു വീട് കേന്ദ്രീകരിച്ച് വൻതോതിൽ ലഹരി ഇടപാട് നടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇതിന്റെ ഭാഗമായി വാർഡ് മെമ്പറുടെയും വിവിധ രാഷ്ട്രീയ പ്രതിനിധികളുടെയും നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ രൂപീകരിച്ചിരുന്നു.