പുതുപ്പാടി:പഞ്ചായത്ത് ബസാറില്‍ ലഹരിമാഫിയ സംഘത്തിന്റെ അക്രമണത്തില്‍ വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെ മൂന്ന് ലഹരി വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ക്ക് പരിക്ക്.വാര്‍ഡ് മെംമ്പര്‍ അമ്പുഡു ഗഫൂറിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ബസാര്‍ മേഖലയില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനം സജീവമാക്കിയിരുന്നു.ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജാഗ്രത സമിതിയുടെ തീരുമാനങ്ങള്‍ അറിയിച്ച് കൊണ്ടുള്ള ഫ്ലക്സ് സ്ഥാപിച്ചിരുന്നു.ഇത് ചോദ്യം ചെയ്ത
പ്രദേശത്ത് കച്ചവടം നടത്തുന്ന റഫീഖ് എന്ന വെക്തിയാണ് അക്രമണം നടത്തിയത് .വാര്‍ഡ് മെമ്പറുടെ നെതൃത്തത്തിലുള്ള സംഘത്തെ കമ്പി വടിയും മറ്റ് ആയുധങ്ങളുമായി അക്രമിക്കുകയായിരുന്നു.അക്രമത്തില്‍ മെമ്പര്‍ അമ്പുഡു,നിസാര്‍,ഷംനാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
സംഭവ സ്ഥലത്തെത്തിയ പോലീസ് ലഹരി സംഘത്തിന് അനൂകൂലമായ സമീപനമാണുണ്ടായതെന്ന് ലഹരി വിരുദ്ധ സമിതി ആരോപിച്ചു.ലഹരി സംഘങ്ങളെ ഒറ്റക്കെട്ടായി നേരിടാന്‍ പഞ്ചായത്തിന്റെ നേതൃത്തത്തില്‍ ജാഗ്രതാ സമിതി രൂപീകരിച്ച പ്രവര്‍ത്തിക്കുമ്പോള്‍ അതികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നിരുത്തരവാദ സമീപനത്തില്‍ സമിതി ആശങ്ക പ്രകടിപ്പിച്ചു.എന്ത് വിലകൊടുത്തും ലഹരി മാഫിയക്കെതിരായ പ്രവര്‍ത്തനം തുടരുമെന്ന് അവര്‍ അറിയിച്ചു.ഇന്ന് വെെകുന്നെരം ലഹരിവിരുദ്ധ സമിതിയുടെ പ്രതിഷേധ പ്രകടനം പഞ്ചായത്ത് ബസാറില്‍ നടക്കും.