പുതുപ്പാടി: പുതുപ്പാടി എലിക്കാട് വൈദ്യുത ലൈനിലേക്ക് പൊട്ടിവീണ മരച്ചില്ല മുറിച്ചു മാറ്റാതെ കെ എസ് ഇ ബി . മൂന്ന് ദിവസം മുമ്പ് കാറ്റിന് പൊട്ടി വീണ മരക്കൊമ്പ് വൈദ്യുത പോസ്റ്റിനും ലൈനിലും തട്ടി വീടിന് മുമ്പിലേക്ക് ചാഞ്ഞ് കിടക്കുയാണ്. വൈദ്യത പ്രവാഹമുള്ളതും മൂന്നു ഭാഗങ്ങളിലേക്ക് സപ്ലൈയുള്ള ലൈനുള്ളതുമായ വൈദ്യുത തൂണുമാണിത്. തൊട്ടാൽ ഷോക്കേൽക്കുന്നതിനാൽ ഭയത്തോടെയാണ് നാട്ടുകാർ കഴിയുന്നത് . ഒന്നിൽ കൂടുതൽ സമയം പരാതിപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞ് നോക്കിയില്ലെന്നും നാട്ടുകാർ തന്നെ മുറിച്ചൊഴിവാക്കട്ടെ എന്ന് ചോദിച്ചിട്ട് അതിനും അനുവദിക്കുന്നില്ലെന്നും പരിസരവാസികൾ പറയുന്നു.