കാരന്തൂരില്‍ നിന്ന് രാസലഹരി പിടികൂടിയ കേസില്‍ മയക്കുമരുന്നു കടത്തിന്റെ സുപ്രധാന കണ്ണികൾ പിടിയിൽ.ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ 2 പേരാണ് പിടിയിലായത്. പത്തനംത്തിട്ട സ്വദേശി
ദിലിപ് ഖാൻ,വയനാട് സ്വദേശി മുഹമ്മദ് റിയാസ് (24), എന്നിവരാണ് പിടിയിലായത്. കേസിലെ പ്രധാന പ്രതികൾ ഫറോക്ക് പുറ്റെക്കാട് സ്വദേശികളായ വെട്ടിയാട്ടിൽ ഹൗസിൽ വി. ഷഫ്വാൻ (31), ഞാവേലി പറമ്പിൽ ഹൗസിൽ എൻ.പി. ഷഹദ് (27) നേരത്തെ പിടിയിലാണ്. ഇവർ റിമാൻഡിലാണ്.ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലാവുന്നത്. കുന്ദമംഗലം എസ്.എച്ച് ഒ കിരൺ, എസ്.ഐ നിതിൻ, സി. പി. ഒ മാരായ അജീഷ്, ബിജു,എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടുന്നത്.ഫറോക്ക്, രാമനാട്ടുകര ഭാഗങ്ങൾ കേന്ദ്രീകരിച്ച വിൽപനക്കായി കൊണ്ടുവന്ന എം.ഡി.എം.എ നേരത്തെ പിടിച്ചെടുത്തിരുന്നു.
പിടികൂടിയ എം.ഡി.എം.എക്ക് ചില്ലറ വിപണിയിൽ 1,60,000 രൂപ വില വരും. വാട്സ്ആപ് വഴി ലഹരിക്കായി ആവശ്യക്കാർ ബന്ധപ്പെട്ടാൽ ഒരു ഗ്രാമിന്റെ ചെറുപാക്കറ്റുകളിലാക്കി എത്തിച്ചുകൊടുക്കുന്നതാണ് ഇവരുടെ രീതി. പിടിയിലായ ഇരുവരും ലഹരി ഉപയോഗിക്കുന്നവരാണ്