നരിക്കുനി: നരിക്കുനി പാലോളി താഴത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. അടുക്കത്ത് പറമ്പത്ത് ഷജിൽഖാനാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഷജിൽഖാനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെ വീട്ടിൽ വെച്ചാണ് അക്രമിക്കപ്പെട്ടത്. പാറന്നൂർ പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു