നവീൻ ബാബുവിൻ്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം

April 14, 2025, 11:26 a.m.


ദില്ലി: കണ്ണൂർ മുൻ എഡിഎം നവീൻ
ബാബുവിൻ്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയിൽ ഹർജി നൽകി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് മഞ്ജുഷ ഹർജിയിൽ പറയുന്നു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് കുടുംബം സുപ്രീംകോടതിയിലെത്തിയത്.

അതേസമയം, നവീൻ ബാബുവിന്റെ മരണത്തിലെ ആത്മഹത്യാ പ്രേരണ കേസിൽ പിപി ദിവ്യയാണ് ഏക പ്രതി. ദിവ്യയുടെ പ്രസംഗം എഡിഎം ജീവനൊടുക്കാൻ പ്രേരണയായെന്ന് കുറ്റപത്രം വിശദമാക്കുന്നത്. നവീൻ ബാബുവിനെ അപമാനിക്കാൻ പിപി ദിവ്യ ആസൂത്രണം നടത്തി. യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണമില്ലാതെ പോയത് എഡിഎമ്മിനെ അപമാനിക്കാൻ ലക്ഷ്യമിട്ടായിരുന്നുവെന്നും കുറ്റപത്രം വിശദമാക്കുന്നു. വീഡിയോ ചിത്രീകരിക്കാൻ പ്രാദേശിക ചാനലിനെ ഏർപ്പാടാക്കിയത് ദിവ്യ ആണെന്നും സ്വന്തം ഫോണിൽ നിന്ന് ദിവ്യ പ്രസംഗ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നും കണ്ടെത്തലുണ്ട്. നവീൻ ബാബുവിന്റെ ആത്മഹത്യ കുറിപ്പോ മറ്റ് കാരണങ്ങളോ കണ്ടെത്താനായില്ല. കണ്ണൂർ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. 82 സാക്ഷികളാണ് കേസിലുള്ളത്. നാനൂറോളം പേജുകളാണ് കുറ്റപത്രത്തിനുള്ളത്.


MORE LATEST NEWSES
  • തീ കൊളുത്തി ആത്മഹത്യ; അമ്മയ്ക്ക് പിന്നാലെ രണ്ട് പെണ്‍കുഞ്ഞുങ്ങളും മരിച്ചു
  • ഹജ്ജ് ക്വാട്ട: വെട്ടിക്കുറച്ച 10,000 സീറ്റുകൾ പുനഃസ്ഥാപിച്ചു
  • ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയ വ്ലോ​ഗർ തൊപ്പി കസ്റ്റഡിയിൽ
  • കുന്ദമംഗലത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു
  • ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു
  • ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു
  • മക്കളെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ മരിച്ചു.
  • അമ്മയും മക്കളും പുഴയിൽ ചാടി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
  • ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ``` നിർബന്ധമാക്കി ഉത്തരവ്
  • വിദ്യാർത്ഥികളുടെ സ്കൂട്ടിയും ടോറസും കൂട്ടിയിടിച്ചു; ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു
  • വളയത്ത് വീട് നിർമാണത്തിന് സൂക്ഷിച്ച മര ഉരുപ്പടികൾ തീവെച്ച് നശിപ്പിച്ച നിലയിൽ
  • കോഴിക്കോട് സ്വദേശി വാഹനാപകടത്തിൽ റിയാദിൽ മരണപ്പെട്ടു
  • കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ.
  • ഏറ്റുമാനൂർ പുഴയില്‍ചാടിയ അമ്മയും പെണ്‍മക്കളും മരിച്ചു.
  • നായാട്ടിനായെത്തിയ യുവാക്കളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.
  • കാട്ടാന ആക്രമണത്തിൽ മൂന്നുപേർ മരിച്ച അതിരപ്പിള്ളിയിൽ നാളെ ജനകീയ ഹർത്താൽ.
  • നായാട്ടിനായെത്തിയ യുവാക്കളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.
  • ബെംഗലൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം.
  • നേര്യമംഗലത്ത് കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞു; 15കാരി മരിച്ചു; 18 പേര്‍ ആശുപത്രിയില്‍
  • സംവിധായകനും നടനുമായ എസ്.എസ്.സ്റ്റാൻലി അന്തരിച്ചു.
  • വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.
  • മലാപ്പറമ്പ് അടിപ്പാത ഭാഗികമായി തുറന്നു
  • തൃശൂരിൽ കാട്ടാന ആക്രമണം; രണ്ടുപേർക്ക് ദാരുണാന്ത്യം
  • നെല്ലാംകണ്ടിയിൽ മിനി കണ്ടെയ്നർ ലോറി വൈദ്യുതി തൂണിൽ ഇടിച്ചു മറിഞ്ഞ് അപകടം
  • വളർത്തുനായയെ അതിക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ച ഉടമയ്‌ക്കെതിരെ കേസ്
  • മദ്യപിച്ച് ശല്യം ചെയ്തതിന് പരാതിപ്പെട്ടു; കടയ്ക്കുള്ളിലിട്ട് തീ കൊളുത്തിയ യുവതി മരിച്ചു
  • പെരിന്തൽമണ്ണ ആലിപ്പറമ്പിൽ  യുവാവിനെ അയൽവാസി കുത്തികൊന്നു
  • ബത്തേരിയിൽ ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം
  • മലപ്പുറത്ത് സിനിമ പ്രദർശനത്തിനുശേഷം തിയറ്ററിൽ സംഘർഷം
  • സൈഡ് നല്‍കുന്നതിലെ തര്‍ക്കം വൈരാഗ്യമായി; കൊന്ന് മൃതദേഹം കിണറ്റില്‍ തള്ളി
  • ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു
  • വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട, ക്രമനമ്പർ 3401 വരെയുള്ളവർ തെരഞ്ഞെടുക്കപ്പെട്ടതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി
  • വയനാട്ടിൽ വിവിധ ഇടങ്ങളിൽ കനത്ത വേനൽ മഴയും കാറ്റും
  • സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
  • *വടകരയിൽ യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി*
  • യുവാവിനെ ഒരു സംഘം ആളുകൾ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി .
  • യുവതിയേയും മകളെയും കാണാതായതായി പരാതി
  • മയക്കുമരുന്നിന് അടിമയായ ജേഷ്ഠന്റെ ആക്രമണത്തിൽ അനിയൻ ദാരുണാന്ത്യം
  • ഫുഡ് ഡെലിവറിക്ക് ഉപയോഗിച്ചിരുന്ന ബൈക്കിന് തീയിട്ടു; രണ്ടു പേർക്കെതിരെ കേസ്
  • മുടൂരിൽ സ്കൂട്ടർ മതിലിടിച്ച് അപകടം; ഒരു മരണം, ഒരാളുടെ നില ഗുരുതരം.
  • വീടിനു മുകളിൽ തെങ്ങ് വീണ് നാശനഷ്‌ടം
  • മരണ വാർത്ത
  • നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരി വേട്ട; 1,190 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
  • ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് തൃശൂര്‍ സ്വദേശിയില്‍ നിന്ന് 1.90 കോടി രൂപ തട്ടിയ നൈജീരിയന്‍ പൗരന്‍ അറസ്റ്റിൽ
  • ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട്, 'ഇത് യുക്തിരാഹിത്യം'; പിൻവലിക്കണമെന്ന് വി ശിവൻകുട്ടി
  • ട്രയിൻ തട്ടി യുവാവ് മരിച്ചു.
  • മരണവാർത്ത
  • ഇന്ത്യൻ വ്യോമയാന മേഖലയിൽ ചരിത്രം കുറിക്കാൻ കേരളം, പറന്നുയരാൻ 'എയർ കേരള'; നാളെ കൊച്ചിയിൽ ഓഫീസ് ഉദ്ഘാടനം
  • കോളജ് വിദ്യാർഥികളോട് ‘ജയ് ശ്രീറാം' വിളിക്കാൻ ആവശ്യപ്പെട്ട തമിഴ്‌നാട് ഗവർണർ ആർ.എൻ രവിയുടെ നടപടി വിവാദത്തിൽ.
  • റഹീമിന് ഇന്നും മോചന വിധിയില്ല. കേസ് വീണ്ടും മാറ്റിവെച്ചു.