കൊണ്ടോട്ടി: പുളിക്കലിൽ മയക്കുമരുന്നിന് അടിമയായ ജേഷ്ഠന്റെ ആക്രമണത്തിൽ അനിയൻ മരിച്ചു. പുളിക്കൽ വലിയ പറമ്പ് ഉണ്യത്തിപ്പറമ്പിൽ ടി.പി വീരാൻ കുട്ടിയുടെ മകൻ ഫൈസലാണ്(35) മരിച്ചത്. സഹോദരൻ ഷാജഹാനാണ് ഫൈസലിനെ കഴിഞ്ഞ ദിവസം തലക്ക് മാരകമായി അടിച്ചു പരിക്കേൽപ്പിച്ചത്.ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാരുന്നു. മൂന്നു ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ഭാര്യ- സൗഫിയ.