കൊടിയത്തൂർ : തെയ്യത്തുംകടവ് അൽ മദ്രസ്സത്തുൽ ഇസ്ലാമിയ്യയുടെ 65-ാം വാർഷിക സംഘാടക സമിതി ഓഫീസിൻ്റെ ഉദ്ഘാടനം ചേന്ദമംഗല്ലൂർ ഇസ്‌ലാഹിയ അസോസിയേഷൻ പ്രസിഡൻ്റ് ജ. സുബൈർ കൊടപ്പന നിർവ്വഹിച്ചു. ഏപ്രിൽ 30ന് നടക്കുന്ന വാർഷികാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികളുടെ കലാപരിപാടികൾ,പൂർവ്വ വിദ്യാർത്ഥി - അധ്യാപക സംഗമം, വനിതാസംഗമം, വാർഷിക സ്പെഷ്യൽ പതിപ്പ് തുടങ്ങിയ പരിപാടികളും നടക്കും. പി.കെ. അബ്ദുറസാഖ്, കെ. കുഞ്ഞോയി മാസ്റ്റർ, കെ.സി.സി ഹുസൈൻ , പി.വി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ കെ.ടി. ഉണ്ണിമോയി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ശമീം കാവിൽ സ്വാഗതം പറഞ്ഞു. കെ.ടി. മെഹ്ബൂബ് നന്ദി പറഞ്ഞു.