കൽപറ്റ: വയനാട്ടിൽ വിവിധ ഇടങ്ങളിൽ കനത്ത വേനൽ മഴയും കാറ്റും. വൈകിട്ട് രണ്ടു മണിയോടുകൂടിയാണ് മഴ ശക്തി പ്രാപിച്ചത്. കേണിച്ചിറ യിൽ വിവിധയിടങ്ങളിൽ മരം കടപുഴകി വീണു. പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. കാറ്റാടി കവല, പൂതാടി മേഖലകളിലും നാശനഷ്ടമുണ്ടായി. നടവയലിൽ കനത്ത കാറ്റിൽ കോഴിഫാമിന്റെ ഷീറ്റുകൾ പറന്നു പോയി. ഫാമിൽ ഉണ്ടായിരുന്ന 3500 ഓളം കോഴികുഞ്ഞുങ്ങൾ ചത്തു. നടവയൽ പുഞ്ചക്കുന്ന് ജോബിഷിന്റെ ഫാം ആണ് തകർന്നത്. ഇവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇടുക്കി തൊടുപുഴയിൽ ഉച്ചയ്ക്കുശേഷം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കൃഷി നാശവും ഗദാഗത തടസ്സവുമുണ്ടായി. വെങ്ങല്ലൂർ സിഗ്നൽ ജംഗ്ഷനിലും അച്ചൻ കവലയിലുമാണ് മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടത്. ഫയ ഫോഴ്സെത്തി മരങ്ങൾ മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. അച്ഛൻ കവലയിലെ സ്വകാര്യ സ്ഥാപത്തിൻറെ ഷെഡ് ഭാഗികമായി തകന്നു. മണക്കാട് മേഖലയിൽ പലയിടങ്ങളിലും കൃഷി നാശമുണ്ടായി. ആളപായം ഒരിടത്തും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ മഴ തോർന്നു.
ഈങ്ങാപ്പുഴയിൽ ശക്തമായ കാറ്റിൽ തെങ്ങ് വീണ് വീട് തകർന്നു. ഈങ്ങാപ്പുഴ കുഞ്ഞുകുളം പുത്തുക്കാടൻ അയ്യൂബിന്റെ വീടിൻ്റെ മേൽക്കൂര തകർന്നു. ആളപായമില്ല. കാസർകോടിന്റെ മലയോര മേഖലയിൽ പെയ്ത വേനൽ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. പാലാവയൽ, ഓടക്കൊല്ലി, മലാങ്കടവ്, തയ്യേനി, എന്നി മേഖലയിലാണ് നാശനഷ്ടമുണ്ടായത്. വീശിയടിച്ച കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.