കോഴിക്കോട്: ബന്ധുവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. ബേപ്പൂർ അരക്കിണർ ചാക്കേരിക്കാട് പറമ്പിൽ ബൈതുൽ അഫ്ത്താബ് വീട്ടിൽ വി.നസീമ (52)യാണ് മരിച്ചത്. ഫറോക്ക് കരുവൻതിരുത്തി റേഡിൽ കോമൺവെൽത്ത് ഓട്ടു കമ്പനിക്ക് സമീപം ഞായറാഴ്ച രാത്രി എട്ടിനായിരുന്നു അപകടം.
സംഭവസ്ഥലത്തു തന്നെ മരണം സംഭവിച്ചു. ബൈക്കിൽ നിന്നു വീണ നസീമയുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
ഭർത്താവ്: അബ്ദുൽ റഷീദ്. മക്കൾ: ലാനിഷ, ഷിൽഫാന, അഫ്താബ്. മരുമക്കൾ: മുഹമ്മദ് ഷഹിൻ, സമീർ. സഹോദരങ്ങൾ: നൂർജഹാൻ, ജിഹാദ്, നജില, ഷബീന, സിറാജ്, ഷിഹാബ്, ജസ്‍ല, അൻഫാൽ.