തൃശൂർ: തൃശൂർ വാഴച്ചാലിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. വാഴച്ചാൽ സ്വദേശികളായ അംബിക, സതീഷ് എന്നിവരാണ് മരിച്ചത്.
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു സമീപം വഞ്ചിക്കടവിൽ ആയിരുന്ന ആക്രമണം. വനവിഭവം ശേഖരിക്കാൻ പോകുന്നതിനിടെയാണ് ആന ആക്രമിക്കുന്നത്. ഇന്നലെ രാത്രിയിൽ കാട്ടാനയെ കണ്ട് ഇരുവരും ഓടിയിരുന്നതായി സമീപവാസികൾ പറയുന്നു.
പ്രദേശവാസികൾ നടത്തിയ തിരച്ചിലിൽ ചൊവ്വാഴ്ച രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്.