എറണാകുളം നേര്യമംഗലം മണിയമ്പാറയില്‍ കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം. കട്ടപ്പന കീരിത്തോട് സ്വദേശി അനീറ്റ ബെന്നിയാണ് മരിച്ചത്. കുമളിയില്‍ നിന്നും എറണാകുളത്തേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഡിവൈഡറില്‍ ഇടിച്ച ബസ് താഴേക്ക് മറിയുകയായിരുന്നു. ബസിനടിയില്‍ കുടുങ്ങിയ പതിനഞ്ചുകാരിയാണ് മരിച്ചത്. പരുക്കേറ്റ യാത്രക്കാരെ കോതമംഗലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 18 പേരാണ് ചികില്‍സയിലുള്ളത്.