കോട്ടയത്ത് യുവതിയുടേയും മക്കളുടെയും മരണകാരണം ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്

April 16, 2025, 5:14 p.m.

കോട്ടയം: കോട്ടയം അയർക്കുന്നത്ത് ആത്മഹത്യ ചെയ്ത യുവതിയുടേയും മക്കളുടെയും മരണകാരണം ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ജിസ്മോളുടെ കയ്യിലെ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്. ജിസ്മോളുടെ പുറത്ത് മുറിവുണ്ട്. മക്കൾ രണ്ട് പേരുടെയും ഉള്ളിൽ അണുനാശിനിയുടെ അംശവും കണ്ടെത്തി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൂന്ന് മൃതദേഹവും പാലയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട് നടക്കും. 

കോട്ടയം ആർഡിഒയുടെ നേതൃത്വത്തിൽ വിശദമായ ഇൻക്വസ്റ്റിന് ശേഷമാണ് ജിസ്മോളുടേയും മക്കളായ നേഹയുടേയും നോറയുടേയും മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്. നാലര മണിക്കൂറോളം നീണ്ട് നിന്നതായിരുന്നു നടപടി. പോസ്റ്റ്മോർട്ടത്തിലെ പ്രഥമിക വിവരമനുസരിച്ച് മൂന്ന് പേരുടേയും ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതാണ് മരണകാരണം. ജിസ്മോളുടെ കൈയ്യിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നു. ജിസ്മോളുടെ നടുവിന് മുകളിയായി മുറിവേറ്റിട്ടുണ്ട്. മക്കൾ രണ്ട് പേരുടേയും ശരീരത്തിൽ അണുനാശിനിയുടെ അംശം കണ്ടെത്തി. ആറ്റിൽ ചാടുന്നതിന് മുമ്പ് ജിസ്മോൾ മക്കൾക്ക് വിഷം നൽകിയിരുന്നതായി ഇന്നലെ തന്നെ വിവരമുണ്ടായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം. 

മരിച്ച നീറിക്കാട് സ്വദേശി ജിസ്മോളുടെ ഭർത്താവ് ജിമ്മിയോടും ചില ബന്ധുക്കളോടും പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. ചില കുംടുബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. പക്ഷെ ആത്മഹത്യയിലേക്ക് നയിക്കാനുള്ള പ്രകോപനം എന്താണെന്ന് വ്യക്തതയിട്ടില്ല. അഞ്ച് വയസ് പ്രായമുള്ള നേഹയെയും ഒരു വയസ്സുകാരി നോറയെയും കൂട്ടിയാണ് ജിസ്മോൾ ജീവനൊടുക്കിയത്. മുത്തോലി പഞ്ചായത്തിലെ മുൻ പ്രസിഡന്റാണ് മരിച്ച ജിസ്മോൾ.

വീട്ടിൽ വെച്ച് മക്കൾക്ക് വിഷം കൊടുത്തും സ്വന്തം കൈഞരമ്പ് മുറിച്ചും ജിസ്മോൾ ആത്മഹത്യയ്ക്ക് ആദ്യം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. രാവിലെ നീറിക്കാടുള്ള വീട്ടിൽ വെച്ച് ജിസ്മോൾ കൈയിലെ ഞരമ്പ് മുറിച്ചു, മക്കൾക്ക് രണ്ട് പേർക്കും വിഷം നൽകി. തുടർന്ന് 11.30 യോടെ സ്കൂട്ടറിൽ വീടിനടുത്തുള്ള പള്ളിക്കുന്ന് കടവിലേക്ക് പോയി. അപകടം മേഖലയായ കടവിൽ വാഹനം വെച്ച ശേഷം മക്കളെയും കൂട്ടി വെള്ളത്തിലേക്ക് ചാടിയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പുഴയുടെ തീരത്ത് ചൂണ്ട ഇടുകയായിരുന്നവരാണ് ആദ്യം അമ്മയെയും മക്കളെയും കണ്ടത്. നാട്ടുകാരും പൊലീസും ചേർന്ന് മൂന്ന് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഭർത്താവ് ജിമ്മിയും മാതാപിതാക്കളുമാണ് ജിസ്മോൾക്കൊപ്പം വീട്ടിൽ ഉണ്ടായിരുന്നത്. ഇന്ന് രാവിലെ ജിമ്മിയുടെ അമ്മയുടെ ചികിത്സയ്ക്കായി വീട്ടിലുള്ളവർ ആശുപത്രിയിലേക്ക് പോയപ്പോഴാണ് ദാരുണ സംഭവം ഉണ്ടായത്. അയർക്കുന്നം പൊലീസ്  വീട്ടിലെത്തി ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും പ്രാഥമിക വിവരം തേടി. ഏറ്റുമാനൂർ എസ്എച്ച്ഒ അൻസൽ അബ്ദുൾ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. രണ്ട് മാസം മുമ്പ് ഏറ്റുമാനൂരിൽ ഷൈനിയും മക്കളും ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത കേസും അൻസൽ ആണ് അന്വേഷിക്കുന്നത്.


MORE LATEST NEWSES
  • അമേരിക്കയുടെ കനത്ത വ്യോമാക്രമണത്തിൽ തകർന്ന് യെമനിലെ ഹൂത്തി കേന്ദ്രങ്ങൾ. 74 മരണം, നിരവധി പേ‍ർക്ക് പരിക്ക്
  • തെരുവ് നായ അക്രമണം അതിദാരുണ സംഭവം ; ലത്തീഫ് മേമാടൻ.
  • അമ്പലപ്പടി ശ്രീമഹാവിഷ്ണുക്ഷേത്രം ആറാട്ട്മഹോത്സവത്തിന് ഇന്ന് കൊടിയേറും
  • പാലക്കാട് വെടിക്കെട്ടിനിടെ അപകടം; വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്
  • വടകരയിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം
  • ബൈക്ക് മോഷ്ടിച്ച് കർണാടകയിലേക്ക് കടന്നയാൾ  അറസ്റ്റിൽ
  • ഒറ്റപ്പാലത്ത് യുവാവ് വെട്ടേറ്റ് മരിച്ചു; ബന്ധു പൊലീസ് കസ്റ്റഡിയിൽ
  • വെളിമണ്ണയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 9 വയസ്സുകാരൻ മുങ്ങി മരിച്ചു
  • ഓൺലൈൻ തട്ടിപ്പുകാർ കഴിഞ്ഞ കൊല്ലം കണ്ണൂരിൽനിന്നു കൊണ്ടുപോയത് 175 കോടി രൂപ.
  • താമരശ്ശേരിയിലെ ബാറിൽ നടന്ന സംഘർഷത്തിൽ നാല് പേർ പിടിയിൽ.
  • നാരങ്ങാതോട് പതങ്കയത്ത് വിദ്യാർത്ഥി മുങ്ങിമരിച്ചു
  • വടകരയില്‍ ലിഫ്റ്റില്‍ കുടുങ്ങിയ അഞ്ചു പേര്‍ക്ക് ഒടുവിൽ തുണയായത് അഗ്‌നിരക്ഷാസേന
  • ഗതാഗത നിയമ ലംഘനം; ക്യാമറ വഴി പിഴ ഇനി 12 കുറ്റങ്ങളിൽ മാത്രം
  • വയനാട്ടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം;മൂന്ന് പ്രതികളും പിടിയിൽ
  • ഫറോക്ക് പാലത്തുനിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ യുവാവിനെ അനുനയിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് മാറാട് എസ്എച്ച്ഒ
  • തൃശൂരിൽ യുവമോര്‍ച്ച നേതാവിനെ ബിജെപി മണ്ഡലം സെക്രട്ടറി വെട്ടിപ്പരിക്കേല്‍പ്പിച്ചു
  • ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ അമിത നിരക്ക് ഈടാക്കിയ അക്ഷയ കേന്ദ്രത്തിന് അയ്യായിരം രൂപ പിഴ.
  • കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂണ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം.
  • ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ആബിദക്കും ലിയാനും കണ്ണീരോടെ വിട നൽകി നാട്.
  • തിരുവമ്പാടി സ്വദേശിയായ ഡോക്‌ടറുടെ ഒന്നേകാൽ കോടി രൂപ തട്ടിയതിനു പിന്നിൽ കമ്പോഡിയ കേന്ദ്രീകരിച്ചുള്ള ഓൺലൈൻ സംഘം
  • ഉംറക്കെത്തിയ പ്രമുഖ പണ്ഡിതൻ യൂസഫ് ഉസ്താദ് ജിദ്ദയിൽ അന്തരിച്ചു.
  • കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് രക്ഷകരമായെത്തി മറൈൻ എൻഫോഴ്സ്മെന്റ്.
  • വയോധികനെ ലോഡ്‌ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
  • നാഷണൽ ഹെറാൾഡ് കേസ്; നിയമവിദ​ഗ്ധരുമായി ചർച്ച നടത്തി രാഹുൽ ​ഗാന്ധി
  • ഭാരതപ്പുഴയില്‍ മുങ്ങിമരിച്ച 15കാരന്റെയും പിതൃസഹോദരിയുടെയും പോസ്റ്റ്മോർട്ടം ഇന്ന്
  • ആശാ സമരം 68ാം ദിവസം: നിരാഹാര സമരം 30ാം ദിവസത്തിലേക്കും കടന്നു.
  • ഓടുന്ന വാഹനത്തിൻ്റെ ഫോട്ടോയെടുത്ത് പിഴ ചുമത്തിയാൽ നടപടി; സർക്കുലർ ഇറക്കി ഗതാഗത കമ്മീഷണർ
  • ഇന്ന് ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകള്‍ക്ക് അവധി
  • ഓൺലൈൻ എഡ്യൂക്കേഷന്റെ മറവിൽ വൻ സൈബർ തട്ടിപ്പ്; കോഴിക്കോട് സ്വദേശി പിടിയിൽ
  • ടൂറിസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ യുവതി മരിച്ചു
  • കണ്ണൂരിൽ യുവതിക്കുനേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റില്‍
  • കുരിശുമരണത്തിന്റെ ഓര്‍മയില്‍ ഇന്ന് ദുഖവെള്ളി; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥന ചടങ്ങുകള്‍
  • പേരാമ്പ്രയിൽ ഏഴു വയസുകാരൻ ബൈക്കിടിച്ചു മരിച്ചു
  • വ്യാജ ട്രേഡിംഗ് ആപ്പുകളിലൂടെ സൈബര്‍ തട്ടിപ്പ്; ഇരകളായി ഡോക്ടറും വീട്ടമ്മയും
  • ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതിയും ബന്ധുവായ കുട്ടിയും മുങ്ങിമരിച്ചു.
  • പേയ്ടിഎം നന്നാക്കാനെന്ന പേരിൽ കടകളിൽ നിന്നു പണം തട്ടിയ യുവാവ് അറസ്റ്റിൽ
  • രമേശ് ചെന്നിത്തല മുംബൈയില്‍ അറസ്റ്റില്‍
  • മാനന്തവാടിയിൽ മരം മുറിച്ചു മാറ്റുന്നതിനിടെ ദേഹത്ത് വീണ് പരിക്കേറ്റ യുവാവ് മരിച്ചു
  • സൗദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരൂർ സ്വദേശി മരിച്ചു
  • രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗം; ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്തു
  • കോഴിക്കോട് വാഹനാപകടത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം.
  • വഖഫ് സ്വത്തുകളില്‍ തല്‍സ്ഥിതി തുടരണം; ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി
  • ലിഫ്റ്റ് നിർമാണ പ്രവൃത്തിക്കിടെ ഷോക്കേറ്റ് അപകടം.
  • ബസ് യാത്രയ്ക്കിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
  • ഡാൻസഫ് പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്നിറങ്ങി ഓടി നടൻ ഷൈൻ ടോം ചാക്കോ.
  • പോക്സോ കോടതി കേസെടുക്കാൻ ഉത്തരവിട്ട എഇഒക്കെതിരെ നടപടിയെടുക്കാതെ വിദ്യാഭ്യാസ വകുപ്പ്.
  • തെരുവുനായ ആക്രമണത്തിൽ 12 വയസുകാരിക്ക് ഗുരുതര പരിക്ക്
  • ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം;ഒരാൾ പിടിയിൽ
  • പാലക്കാട് നിയന്ത്രണം വിട്ട് പിക്കപ്പ് വാൻ ഇടിച്ച് കയറി തിരൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
  • സ്വകാര്യ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട കാറിന്‍റെ ടയറുകൾ മോഷ്ടിച്ചു