താമരശ്ശേരി:തച്ചംപൊയിൽ 5 6 7 ക്ലാസിലെ കുട്ടികൾക്കായി ബുദ്ധിമുട്ടുള്ള വിഷയങ്ങൾ ചേർത്ത് സമ്മർ ക്യാമ്പും SSLC ബാച്ച് സ്പെഷ്യൽ ട്യൂഷനും മറ്റു അക്കാദമിക പ്രവർത്തനങ്ങളുമായി തച്ചംപൊയിൽ എ പ്ലസ് അക്കാദമി ഇന്ന് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്.എ. അരവിന്ദൻ ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ സയ്യിദ് മഹ്ഷൂഖ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടനയോഗത്തിൽ വാർഡ് മെമ്പർ ആർഷ്യ, താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ പി മുഹമ്മദലി മാസ്റ്റർ, PMC ജനറൽ സെക്രട്ടറി എപി മൂസക്കുട്ടി, ഓമി ജാഫർ, TP ശരീഫ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. EK ഷക്കീർ മാസ്റ്റർ സ്വാഗതവും സക്കരിയ നന്ദി പ്രകാശനവും നിർവഹിച്ചു. NP ദേവൻ, ലത്തീഫ് മാസ്റ്റർ,റഫീഖ് താമരശ്ശേരി, സുലൈമാൻ, സലാം KP, സുബൈർ CM തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. വിവിധ ട്യൂഷൻ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു