എറണാകുളം :ഡാൻസഫ് പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്നിറങ്ങി ഓടി നടൻ ഷൈൻ ടോം ചാക്കോ. എറണാകുളത്തെ ഹോട്ടലിൽ നിന്നാണ് ഇറങ്ങി ഓടിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. എറണാകുളത്തെ സ്വകാര്യ ഹോട്ടലിൽ നിന്നാണ് ഇറങ്ങി ഓടിയത്. ഇന്നലെ രാത്രി 10.58ഓടുകൂടിയാണ് ഡാൻസാഫിന്റെ കൊച്ചി യുണീറ്റ് പരിശോധനക്കെത്തിയത്.
അഞ്ചിലധികം പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു.മുറിയിലേക്ക് പരിശോധനക്കെത്തുന്നതിനിടെ ജനൽ വഴി താഴേക്കിറങ്ങി റിസപ്ഷൻ വഴി ഓടി രക്ഷപ്പെടുകയായിരുന്നു.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ
പുറത്തുവന്നു.
ഹോട്ടലിൽ ലഹരി
ഉപയോഗമുണ്ടെന്ന വിവരത്തിന്റെ
അടിസ്ഥാനത്തിലാണ് ഡാൻസാഫ് പരിശോധനക്കെത്തിയത്. കൊച്ചി
നാർക്കോട്ടിക്സ് എസിപിയുടെ
നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്.നടി വിൻസി അലോഷ്യസ് നടനെതിരെ പരാതി നൽകിയതിന് പിന്നാലെയാണ് ഡാൻസഫ് പരിശോധനയ്ക്കിടെ മുറിയിൽ നിന്നിറങ്ങി ഓടുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നത്. സിനിമ സെറ്റിലെ ലഹരി ഉപയോഗത്തിലാണ് നടി ഷൈൻ ടോം ചാക്കോക്കെതിരെ പരാതി നൽകിയത്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് സംഭവം നടന്നത്. ഫിലിം ചേമ്പറിനും, സിനിമയുടെ ഐസിസിക്കുമാണ് പരാതി നൽകിയത്. താര സംഘടനയായ അമ്മക്കും പരാതി നൽകിയിട്ടുണ്ട്.