കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ് നിർമാണ പ്രവൃത്തിക്കിടെ ഷോക്കേറ്റ് അപകടം. ഇന്ന് ഉച്ചയ്ക്ക് 12.15 മണിയോടെയാണ് അപകടമുണ്ടായത്. നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്ന രണ്ട് അതിഥി തൊഴിലാളികൾക്കാണ് ഷോക്കേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.