യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓര്‍മയില്‍ ക്രൈസ്തവര്‍ ഇന്ന് ദുഖവെള്ളി ആചരിക്കുകയാണ്. വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍ നടക്കും.
കുരിശു മരണത്തിന് മുന്നോടിയായി യേശുവിന്റെ പീഡാനുഭവങ്ങളുടെ ഓര്‍മ പുതുക്കാന്‍ കുരിശിന്റെ വഴിയിലും വിശ്വാസികള്‍ പങ്കെടുക്കും. വിവിധ പള്ളികളില്‍ പരിഹാര പ്രദക്ഷിണവും നഗരികാണിക്കലും നടക്കും.മലയാറ്റൂരിലേക്കും തീര്‍ഥാടകരുടെ പ്രവാഹമാണ്. കോഴിക്കോട് വയനാട് ചുരത്തില്‍ ഇന്ന് കുരിശിന്‍റെ വഴി നടക്കും. രാവിലെ ഏഴുമണിക്ക് ഫാ.ജോയി ചെറുവത്തൂര്‍ പീഡനാനുഭവ പ്രാര്‍ഥനകളും സന്ദേശവും നല്‍കും.
9.30ന് കാക്കനാട് സിഎംഐ ജനറല്‍ ഹൗസ് വികാരി ജനറാള്‍ ഡോ.റോസി താമരശേരി ദുഖവെള്ളി സന്ദേശം നല്‍കും.തുടര്‍ന്ന് അടിവാരം മുതല്‍ ലക്കിടി മൗണ്ട് സീനായി ദേവാലയം വരെ കുരിശിന്‍റെ വഴി നടക്കും. 15 കിലോമീറ്റര്‍ ദൂരം അഞ്ച് മണിക്കൂര്‍ കൊണ്ടാണ് വിശ്വാസികള്‍ നടന്ന് കയറുക.